ഇംഗ്ലീഷ് അറിയാത്തൊരു നാട്ടിലേക്കുള്ള യാത്രയായതുകൊണ്ട് ഞാന്‍ പതിവിലും കൂടുതല്‍ ജാഗരൂകയായിരുന്നു. അല്ലെങ്കിലേ യാത്രകള്‍ മുഴുവനും ഒരു പോള കണ്ണടയ്കാതെ എനിക്ക് കഴിച്ചുകൂട്ടാം. അത്രമാത്രം ഉത്സുകയാണ് ഞാന്‍ യാത്രകള്‍ക്ക്. ഒരു ചെറിയ അവധി കിട്ടിയാല്‍ പ്ലേനും ബസ്സിനും തീവണ്ടിക്കും ടിക്കറ്റ് കിട്ടുമോയെന്ന് അന്വേഷിക്കും. അങ്ങിനെ പെട്ടെന്ന് തട്ടിക്കൂട്ടി എവിടെയെങ്കിലും അടിയും. അതുപോലെ കുറച്ചധികം ആഴ്ചകള്‍ക്ക് ഇറ്റലിയില്‍ ഒന്നടിഞ്ഞുകൂടി. ഒരു ബാക്ക് പാക്കും ഒരു ടിക്കറ്റും ഉണ്ടെങ്കില്‍ എവിടേയ്ക്കും തയ്യാര്‍.
അതിരാവിലെ സബ് വേയില്‍ (ട്രെയിന്‍ സ്റ്റേഷന്‍) ചെന്നിട്ട് ഞാന്‍ നോട്ട് ബുക്കില്‍ കുറിച്ചിട്ടു. ഉസ്കിറ്റ സ്റ്റേഷന്‍ (USCITA). ഇവിടെയാണ് സ്ഥലങ്ങള്‍ ചുറ്റിയതിനു ശേഷം ഹോട്ടലിലേക്ക് തിരിച്ചിറങ്ങേണ്ടത്. പിന്നെ ട്രെയിനിലുടനീളം കണ്ടത് ഉസ്കിറ്റകളായിരുന്നു. ഉസ്കിറ്റ എന്നാല്‍ എക്സിറ്റ് എന്നാണര്‍ത്ഥം എന്ന് അങ്ങിനെ മനസ്സിലായി. കണ്ടോ, ഇങ്ങിനെയാണ് ഇറ്റാലിയന്‍ പഠിക്കുന്നത്. ഇറ്റാലിയിന്‍ നിഘണ്ടു കയ്യില്‍ കരുതണമെന്നൊക്കെ യാത്രയുടെ ലിസ്റ്റ് ഓഫ് തിങ്ങ്സില്‍ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷ പദ്ധതികളില്‍ അതെല്ലാം വെട്ടാതെ കിടക്കും.
(ഞാന്‍ കണ്ട ഒരു പ്രത്യേകതയും പുതുമയും ഇറ്റലിയുടനീളം ഇതുപോലെയുള്ള ചെറിയ പുസ്തകകടകളാണ്. അത്രയും ആളുകള്‍ ഇവിടെ പുസ്തകം വായിക്കുന്നുവെന്നും ദിനം പ്രതി അത് കൂടിക്കൊണ്ടുമിരിക്കുന്നുവെന്ന് 200-2006 ഇറ്റലയിലെ മാഗസിന്‍ വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ട്രെയിനിലും നിരത്തിലും എല്ലാം ആളുകള്‍ വായനയാണ്.)
(ഇറ്റലിയുടെ സ്വന്തം സ്മാര്‍ട്ട് കാര്‍. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ കാര്‍. )
റോമാ നഗരത്തിനു ഒരു സവിശേഷ ഗന്ധമുണ്ട്. നിറയേ ചിത്രങ്ങളുള്ള പഴയ ഒരു പുസ്തകം മറിക്കുന്ന ഒരു ഗന്ധം. 625 BC മുതല്‍ എത്രയോ വര്‍ഷങ്ങളുടെ ചരിത്രത്തിന്റെ ഗന്ധം. അഗസ്ത്യസ് സീസര്‍, മൈക്കലാഞ്ചലോ, അര്‍മാനി... ആരാണിവിടെ ജനിച്ചു പോവാത്തത്?
(ടസ്ക്കനിയിലെ ഒരു വെളുപ്പാന്‍ കാലം. ഇത് ഫ്ലോറന്‍സും അങ്ങിനെ ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളുമടങ്ങിയ ഒരു പ്രദേശമാണ്. ടസ്കനിയില്‍ നിന്നാണ് ഇറ്റാലിയന്‍ ഒലീവും വൈനും എല്ലാം)
(സുന്ദരിയായ ഫ്ലോറന്‍സിലേക്കുള്ള വഴിയില്‍)
(രണ്ടാം ലോഹമഹായുദ്ധക്കാലത്ത് ഫ്ലോറന്‍സില്‍ തകര്‍ന്നുപോകാതിയിരുന്ന ഏക പാലം)
ഇറ്റാലിയന്‍ എനിക്കോ എന്റെ കൂടെ വന്നവര്‍ക്കോ ഒരു പൊടി പോലും അറിയില്ല. ഇറ്റലിക്കാര്‍ക്ക് ഇംഗ്ലിഷും. ഞാന്‍ ഇംഗ്ലീഷില്‍ വഴിയോ മറ്റോ ചോദിക്കും. അവര്‍ ഇറ്റാലിയനില്‍ മറുപടി പറയും. ഇടയ്കേതോ വാക്കുകള്‍ കൂടിച്ചേരും. ആ വാക്കില്‍ കയറിപിടിച്ച് അടുത്ത ചോദ്യം ചോദിക്കും. ചിലപ്പോള്‍ ഞാന്‍ എനിക്ക് വേണ്ട കാര്യം ആംഗ്യത്തിലൂടെ ചോദിക്കും. ലോകം മുഴുവന്‍ ഭക്ഷണത്തിനു ഒരേ ആംഗ്യമാണല്ലോ . ട്രെയിനില്‍ എങ്ങിനെ കയറും എന്നുള്ള ട്രെയിന്‍ ടിക്കറ്റ് പിടിച്ചുള്ള എന്റെ ചോദ്യത്തിനു, ഒരു മനുഷ്യന്‍, ട്രെയിനിന്റെ വാതില്‍ തുറക്കുന്നതും, എങ്ങിനെ സീറ്റ് നമ്പര്‍ കണ്ട് പിടിക്കണമെന്നും, അവിടെയാണ് ഇരിക്കേണ്ടതെന്നും പെട്ടി എവിടെ വെക്കാമെന്നു വരെ മൊത്തം ആംഗ്യം കാണിച്ചു തന്നൂ. സി സി സി എന്ന് ഞാന്‍ ഓരോന്ന് കഴിയുമ്പോഴും നന്ദിയോടെ പറഞ്ഞു. എല്ലാത്തിനും സി എന്ന് ശരിവെയ്ക്കാന്‍ അപ്പോഴേക്കും ഞാന്‍ പഠിച്ചിരുന്നു.
(ഫ്ലോറന്‍സില്‍ മൈക്കലാഞ്ചലോ സ്ഥിരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന പള്ളി. പല ചിന്തകരുടേയും കലാസാഹിത്യ മേഖലകളിലുണ്ടായിരുന്നവരുടേയും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോറന്‍സ്)
(ടസ്കനിയിലെ ഒരു ഗ്രാമത്തിലെ വീടുകളുടെ മുകളില്‍ ചെയ്തു വെച്ചിരിക്കുന്ന പെയിന്റിങ്ങ്. ഞാന്‍ പറഞ്ഞില്ലേ ചിത്രങ്ങളുള്ള പഴയ പുസ്തകത്തെപറ്റി?)
അങ്ങിനെ യാത്രയിലെ ഏതോ ദിനങ്ങളില്‍ വെറുതേ ഒരു വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് ഒരു പടകൂറ്റന്‍ ജാഥ. മുഴുവന്‍ സ്ത്രീകള്‍. ഞാന്‍ അടുത്തു നിന്നവരോട് കാര്യം തിരക്കി. സ്ത്രീകള്‍ക്കെതിരെയുള്ള കൂടി വരുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള ജാഥയാണ്. ജാഥ കാണുവാന്‍ നടന്നുകൊണ്ടിരിക്കേ എന്നോട് അല്പം പ്രായം ചെന്നൊരു ഇറ്റാലിയന്‍ പുരുഷന്‍ ചോദിച്ചു. “നിന്റെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ, സ്ത്രീകള്‍ക്ക്?” ഞാന്‍ ഒന്നും മിണ്ടിയില്ല. ചിരിച്ചു.
“ഞങ്ങളുടെ രാജ്യം നോക്കൂ, ഞങ്ങളുടെ സ്ത്രീകള്‍ സ്വതന്ത്രരാണ്. അവര്‍ക്ക് ജാഥ വരെ നയിക്കാം.” ഹഹ. എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
ജാഥയ്ക്ക് കൈവീശി അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുക്കുമ്പോള്‍ മുട്ടോളം ജഡയാക്കിയ തലമുടിയുള്ള ഒരു കൊച്ചു സുന്ദരി എന്നോട് വന്ന് കുശലം ചോദിച്ചു.
“ടൂറിസ്റ്റാണോ ഇവിടെ?”
“അതേ”
“എന്തിനാണീ ജാഥ എന്ന് മനസ്സിലായോ?”
“വയലന്‍സ് അഗൈന്‍സ്റ്റ് വുമണ്‍?”
“അതേ. ഇവിടെ ഇത് രൂക്ഷമാണ്. ഗവണ്മെന്റ് കരുതുന്നത് ഇമ്മിഗ്രന്‍സ് കൂടുന്നതുകൊണ്ടാണ് അതിക്രമങ്ങളെന്നാണ്. എന്നിട്ട് അവര്‍ ഇമ്മിഗ്രിഷേന്‍ റിഫോംസ് കൊണ്ട് വരുകയാണ്. പക്ഷെ ഇതു കുടുംമ്പങ്ങളിലാണ് കൂടുതല്‍. സ്ത്രീകള്‍ മിക്കവരും കുടുംബം നോക്കുന്നവരാണ്. അവരോടാണ് പരാക്രമം. അതിനെതിരെയാണ് ജാഥ.”
(ആരാണ് അവിടേം ജാഥ നയിക്കുന്നത്? ലാല്‍ സലാം!) :)
“അവിടെ എങ്ങിനെ? നിന്റെ നാട്ടില്‍?” എന്നോടാണ് ചോദ്യം. ഞാന്‍ വെറുതേ ചിരിച്ചു. അന്യനാട്ടില്‍ വന്ന് നമ്മുടെ വിശേഷം പറയണ്ടല്ലോ. ഇറ്റലിയില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ആണുങ്ങള്‍ തുറിച്ചു നോക്കിയതിന്റെ ഗുട്ടന്‍സും മനസ്സിലായി. സ്ത്രീകളെ തുറിച്ചു നോക്കുന്നത് അവിടെ സാധാരണമാണത്രേ.
ജേംസ് ബോണ്ടിന്റെ എത്ര വീരസാഹസ പോരാട്ടങ്ങള്‍ വെനീസിന്റെ തീരങ്ങളില്‍ നടന്നിരിക്കുന്നു. വെനീസ് ഈസ് സെക്സി. ആലപ്പുഴയാണ് കിഴക്കിന്റെ വെനീസ് എന്ന് പറയുന്നവര്‍ വെനീസോ അല്ലെങ്കില്‍ ആലപ്പുഴയോ കണ്ടിട്ടില്ലായെന്ന് നിശ്ചയം. ബോട്ടിലൂടെ മാത്രം സഞ്ചരിക്കാവുന്ന ഒരു നഗരം. ചെറിയ ചെറിയ ഇടുക്കുകളും ഇടവഴികളും...ഹൊ!
(വെനീീീസ്....)
(ഗോണ്ടോളയുടെ ഊടുവഴികള്‍) ഗൊണ്ടോളയില്‍ കയറുവാന്‍ നല്ല വിലപേശലാണ്. ആദ്യം 200 യൂറോ മുതല്‍ തുടങ്ങി അവസാനം 80 യൂറോ വരെയായി.
(വെനീഷ്യന്‍ മാസ്ക്. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ളയെന്ന് വിശേഷിപ്പിക്കുന്ന വെനീഷ്യന്‍ കാര്‍നിവലിനു ഉപയോഗിക്കുന്നത് ഇതുപോലെയുള്ള മാസ്ക്കുകളാണ്.)
കുട്ടികളെ കാണുവാന്‍ കൂടിയില്ല ഈ നാട്ടില്‍. ഞാന്‍ താമസിച്ച പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് കണ്ടത് നാലേ നാലു കൈക്കുഞ്ഞുങ്ങളാണ്. ഇറ്റലിയിലെ ജനസംഖ്യ വയസ്സാവുകയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും ചെറിയ ജനനനിരക്കുള്ള രാജ്യമായി മാറി ഇറ്റലി. അധികം ജോലിയില്ലാത്ത രാജ്യമാണ്. അതുകൊണ്ട് ആളുകള്‍ നാല്പതു വയസ്സാവുന്നു കല്ല്യാണം കഴിയ്ക്കാനും മറ്റും.
എങ്കിലും കുട്ടികളെ ഇവര്‍ക്ക് വലിയ കാര്യമാണെന്ന് സിസിലിയില്‍ താമസിക്കുന്ന സുഹൃത്ത് പറയുന്നു. ഇന്ത്യക്കാരിയാണെങ്കിലും അവള്‍ ജോലിക്കു പോകുമ്പോഴും മറ്റും മക്കളെ അടുത്ത വീട്ടുകാര്‍ പൊന്നുപോലെ നോക്കുമെന്ന്. നാട്ടില്‍ ഏല്പിച്ചിട്ട് പോകാവുന്ന അതേ സുരക്ഷിതത്വം. പത്ത് വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും അവള്‍ക്ക് അമേരിക്കകാര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്ല പക്ഷെ രണ്ടേ രണ്ട് കൊല്ലം ഇറ്റലയില്‍ താമസിച്ചിട്ട് ആ ഗ്രാമം മുഴുവന്‍ അവളുടെ സുഹൃത്തുക്കളാണാത്രേ. അവള്‍ നാട്ടില്‍ പോയപ്പോള്‍ എല്ലാ ദിവസവും ഭര്‍ത്താവിനേ ഓരോ വീട്ടുകര്‍ വിളിച്ചു സല്‍ക്കരിച്ചുവെന്ന്. അതും അവര്‍ ഒരു കുടുംബം മാത്രമാണ് അവിടെ ഇന്ത്യക്കാരെന്നോര്‍ക്കണം. അത്രയും സ്നേഹസമ്പനരത്രേ ഇറ്റലിക്കാര്‍. ചുമ്മാതല്ല രാജ്യം നന്നാവാത്തത്.:)
(ഇതുപോലുള്ള പതിനേഴാം പതിനെട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മനുഷ്യര്‍ തിങ്ങിപാര്‍ക്കുകയാണ്. കെട്ടിടങ്ങളുടെ പുറം മുഴുവന്‍ ഇങ്ങിനെയാണെങ്കിലും അകമെല്ലാം വളരെ ഭംഗിയില്‍ അലങ്കരിച്ചിട്ടുണ്ട്. വീടുകള്‍ അലങ്കരിക്കുന്നതുപോലെ തന്നെ വസ്ത്രധാരണാവും ഇവര്‍ക്കൊരു ഹരമാണ്. ആയിരം യൂറോ കിട്ടുന്നവനും 500 യൂറോ കൊടുത്ത് എന്തെങ്കിലും പ്രത്യേക ദിവസങ്ങളുണ്ടെങ്കില്‍ വസ്ത്രം വാങ്ങും. മിലന്‍ ചുമ്മാതാവില്ല ഇറ്റലിയില്‍)
ഇറ്റലിയിലെ ചില നഗരങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും മൂന്നാം ലോക രാജ്യങ്ങളോട് കിട പിടിയ്ക്കുന്നതാണ്. തെക്കോട്ട് പോയാല്‍ കാര്യം തീരെ പരിതാപകരമാണ്. വൈകിയോടുന്ന ട്രെയിനുകള്‍ മുതല്‍ ഭിക്ഷക്കാരുടെ നിര വരെ ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് വെളിയില്‍ തുണിയുണക്കാന്‍ ഇട്ടിരിക്കുന്നതാണ് മിക്ക അപ്പാര്‍ട്ട്മെന്റുകളുടേയും ജനലില്‍. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് അത് കാണുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
(ഇതുപോലെ അടുത്താണ് കെട്ടിടങ്ങള്‍ എന്ന് തോന്നുമെങ്കിലും ഇതിലൂടെ സുഖമായി ഒരു വലിയ ബസ്സിനു കടന്നു പോകാന്‍ സാധിക്കും. അത്രയും പ്രീപ്ലാന്‍ഡ് ആയിരുന്നു പഴയ സിറ്റികള്‍ പോലും)
സിസ്റ്റീന്‍ ചാപ്പല്‍ മാത്രം ഒരായിരം തവണ കാണുവാനുണ്ട്. ചുമരും മച്ചും വാതിലും ജനലും ബാല്‍ക്കണിയും പോര്‍ട്ടിക്കോവും ഓരോ ഇഞ്ചും കലയാണ്, അതും എത്രയോ വര്‍ഷങ്ങളുടെ. പ്രാചീന റോമന്‍ ദേവന്മാരുടേയും ദേവതമാരുടേയും പ്രതിമകളും ചിത്രങ്ങളും എല്ലാം വത്തിക്കാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് സൂര്യ ഭഗവാന്‍ എന്ന് വത്തിക്കാന്‍ മ്യൂസിയത്തില്‍ എഴുതി വെയ്ക്കുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല. സിസ്റ്റീന്‍ ചാപ്പലില്‍ ഫോട്ടോഗ്രഫി അനുവദിച്ചിട്ടില്ല. അത് നന്നായി. അല്ലെങ്കില്‍ അതും ഫോട്ടോകളില്‍ കണ്ട് മനം മടുത്തേനെ.
ഇത് വത്തിക്കാന്‍ മ്യൂസിയത്തിന്റെ അകമാണ്. സിസ്റ്റീന്‍ ചാപ്പലിലേക്കുള്ള വഴി നീളെ.
(ഒരു ചെറിയ മുറിയുടെ മച്ച്. മുറികള്‍ മുഴുവന്‍ ഇങ്ങിനെയാണ്. ഒരിഞ്ച് സ്ഥലം പോലും ബാക്കിവെയ്ക്കാതെ)
(അതുപോലെ ഒരു മുറിയിലെ നിലത്തിട്ടിരിക്കുന്ന ഫ്ലോറ് ടൈലിന്റെ ഒരു ഭാഗമാണിത്)
(പ്രസിദ്ധനായ റാഫേലിന്റെ സ്കൂള്‍ ഓഫ് ഏതന്‍സ് എന്ന ലോക പ്രസിദ്ധ പെയിന്റിങ്ങ്. ഇതിന്റെ പ്രത്യേകത ഈ പെയിന്റിങ്ങില്‍ അന്ന് ഗ്രീക്കില്‍ ഉണ്ടായിരുന്ന ചിന്തകരും പ്രസിദ്ധരും എല്ലാം ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.)
(എത്ര കണ്ട്രോള്‍ ചെയ്താലും ഇതുപോലുള്ളവ എങ്ങിനെ പടം എടുക്കാതിരിക്കും? ഇതൊരു ചെറിയ മുറിയിലെ മച്ചാണ്)
(ഇതു ഒരു ചെറിയ ഇടനാഴിയുടെ മച്ച്)
(ഇത് കടന്നാല്‍ സിസ്റ്റീന്‍ ചാപ്പലായി)
(റോമന്‍ കൊട്ടാരങ്ങളുടെ മുറികള്‍ ഇതുപോലെ ആയിരുന്നിരിക്കണം. ഇത് ഒരു റോമന്‍ ആര്‍ക്കിടെക്ച്ചര്‍ പ്രത്യേകതയാണ്. ട്രേ സീലിങ്ങുകള്‍, ഹൈ കോളംസ്, ഡോം ഷേപ്പ്)
(ഇത് മദ്രാസിലെ യൂ.എസ് കോണ്‍സുലേറ്റിലേക്കുള്ള ക്യൂവല്ല. ഇത് വത്തിക്കാന്‍ മ്യൂസിയത്തില്‍ രാവിലെ ആറരയ്ക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ കണ്ട തിരക്കാണ്. പത്ത് മുതലാണ് പ്രവേശനം. ആ പ്രദേശം മുഴുവന്‍ ടൂറിസ്റ്റുകളുടെ തിരക്കാണ്. മുകളില്‍ കണ്ടതൊക്കെ കാണണമെങ്കില്‍ ഇതില്‍ നില്‍ക്കണം. അല്ലെങ്കില്‍ അല്പം കൂടുതല്‍ കാശ് കൊടുത്താല്‍ ഗ്രൂപ്പ് ടൂറുകളില്‍ ക്യൂ നിക്കാതെ കഴിച്ചു കൂട്ടാം.)
പ്രസിദ്ധമായ കൊളോസ്യം മാര്‍ബിള്‍ കൊണ്ടുള്ളതായിരുന്നു. എന്നിട്ടിവിടത്തെ മാര്‍ബിള്‍ എന്തിയേ എന്ന് ചോദിക്കുന്നവരോട് റോമാക്കാര്‍ പറയും, മാര്‍പ്പാപ്പയോട് പോയി ചോദിക്കൂ എന്ന്. കൊളോസ്യത്തിലെ മാര്‍ബിള്‍ മുഴുവന്‍ കടത്തിക്കൊണ്ട് പോയാണ് വത്തിക്കാനും മറ്റും പണിതത്. ഇറ്റലിയുടെ ഒരു പ്രസിദ്ധ സ്റ്റേറ്റ്മെന്റാണ് "What the barbarians did not do, the Barberini's did"
( സിംഹങ്ങളുടെ ഗര്‍ജ്ജനം, പുലിയുടെ ചീറ്റല്‍, പരിചയുടെ ശബ്ദം, കാണികളുടെ ഹര്‍ഷാരവം --ഇതെല്ലാം കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ കൊളോസ്യത്തിന്റെയുള്ളിലാണ്. )
വത്തിക്കാന്‍ ഒരു ചെറിയ രാജ്യമാണ്. ഇറ്റലിയോട് ചേര്‍ന്ന് രണ്ട് രാജ്യങ്ങളുണ്ട്. അതില്‍ ഒന്ന് വത്തിക്കാനും മറ്റൊന്ന് സാന്‍ മാറിനോ. വത്തിക്കാന്‍ മ്യൂസത്തില്‍ കയറുമ്പോള്‍ ഇറ്റലി അവസാനിക്കുന്നിടത്ത് വത്തിക്കാന്‍ തുടങ്ങുന്നു. ഒരു പത്തടിയാണ് അതിരു. ഒരറ്റത്ത് വത്തിക്കാന്‍ പോലീസ് നില്‍ക്കും. മറ്റേയറ്റത്ത് ഇറ്റാലിയന്‍ പോലീസും. ആ പത്തടിയില്‍ എന്ത് ബഹളമുണ്ടായാലും രണ്ട് പോലിസുകാരും അനങ്ങില്ല്ലാത്രെ. അത് ഇറ്റാലിന്‍സ് നോക്കട്ടെ, ഇതു വത്തിക്കാന്‍ നോക്കട്ടെ എന്ന മട്ടില്‍. :)
(വത്തിക്കാന്‍ ബസലീക്കായുടെ ഡോമിന്റെ അകം. ആ ഡോം ബസീലാക്കയുടെ അത്രയും തന്നെ പൊക്കമുണ്ട്.)
പിസ റോമില്‍ നിന്ന് രണ്ട് മണിക്കൂര്‍. ഒന്നും കാണുവാനില്ലാത്ത ഒരു സ്ഥലം. വെറും എട്ട് നിലകളുള്ള ഒരു ഗോപുരം. അവിടെ പോയി സമയം കളയണ്ട, പടം കണ്ടാല്‍ മതിയെങ്കില്‍.
(ഏല്ലയ്യ, ഒത്തു പിടിച്ചാല്‍...ചെരിയുന്ന പിസ)
അങ്ങിനെ...
(ഓര്‍മ്മയില്ലേ സുന്ദരനായ ഗ്രിഗറി പെക്കിന്റെ റോമന്‍ ഹോളിഡേ മൂവി?)
ഗ്രിഗറി പെക്ക്, പുറകില്‍ കൊളോസ്യം, റോമന്‍ സന്ധ്യ , ലൈവ് ഫെമിനിസ്റ്റ് ജാഥ -- ഇതില്പരം ഇറ്റലിയിനിയെന്തുണ്ട്?
P.S: ഇറ്റാലിയന്‍ ഭക്ഷണ വിവരണം. An Italian Job
EXIT.
2008-01-08
ഉസ്കിറ്റ മുതല്‍ എക്സിറ്റ് വരെ
-
Inji Pennu
at
11:45 PM
വിഭാഗം: ചിത്രങ്ങള്‍
Subscribe to:
Post Comments (Atom)
29 പ്രതികരണങ്ങള്‍:
പഴേ ആലപ്പുഴ നഗരവും നഗരത്തിനുള്ളിലൂടെയുള്ള തോടുകളിലൂടെ സഞ്ചരിച്ചെത്താമായിരുന്നു എന്നതുകൊണ്ടല്ലേ കിഴക്കിലെ വെനീസാക്കിയത് ആലപ്പുഴയെ? 6 കൊല്ലം മുമ്പ് ആലപ്പുഴ കാണുമ്പോള്‍ തോടുകളില്‍ ചില അറ്റകുറ്റപ്പണികള്‍ സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി നടക്കുന്നുണ്ടായിരുന്നു.
ഇറ്റലി, വെനീസ് പ്രത്യേകിച്ചും എന്‍.എസ് മാധവന്റെ കാര്‍മനെ ഓര്‍മ്മിപ്പിക്കുന്നു.
ഇഞ്ചീ നല്ല പോസ്റ്റ്.
ഓ...എനിക്കിതൊന്നും അത്രപിടിച്ചില്ല. ഹിഹിഹി. പിന്നെ ഭക്ഷണത്തിലേക്കുള്ള ലിങ്കിലേക്ക് പോയപ്പോഴാ അല്പം സമാധാനം ആയത്. ;)
ഇഞ്ചീ നല്ലൊരു പോസ്റ്റ്...!! (ഇറ്റലിയില്‍ സ്ത്രീ പീഡനത്തിനെതിരായ ജാഥ മിക്കവാറും ഇഞ്ചിയെ കാണിക്കാന്‍ വേണ്ടി അവര്‍ പ്ലാന്‍ ചെയ്തതാവാനേ വഴിയുള്ളൂ....അങ്ങനേലും കൊച്ചൊന്ന് നന്നാവട്ടേന്ന് അവരുന്ം കരുതിക്കാണും)
ചിത്രങ്ങള്‍ കണ്ടിട്ടു അസ്സുയതോന്നുന്നു - ചിത്രങ്ങളോടല്ല- ഇറ്റലിക്കാരോട്! നമ്മുടെ ഭാരതത്തിലെ ഇതുപോലെ തന്നെ കലാമൂല്യമുള്ള പുരാതന സ്മാരകങ്ങളു, കൊട്ടാരങ്ങളും, കാടുപിടിച്ചും, ദ്രവിച്ച് നശിച്ചു പോകുന്ന കാഴ്ച കാണുമ്പോള്‍!
ചാത്തനേറ്:അപ്പോള്‍ ഇറ്റലി ഇന്ത്യയേക്കാള്‍ കഷ്ടാ അല്ലേ :(...എപ്പോള്‍ വേണേലൂം ഇടിഞ്ഞ് വീഴാറായ പഴയ കെട്ടിടങ്ങള്‍, പെയിന്റ് വര്‍ഷങ്ങളായി മാറ്റിയടിക്കാത്ത മച്ചുകള്‍ ചുമരുകള്‍, റോഡിലൊന്നും ഒരു വണ്ടിപോലുമില്ല. വെള്ളത്തിലു യന്ത്രം പിടിപ്പിച്ച ബോട്ടും കാണാനില്ല...
ഇറ്റലി ഒത്തിരി ഇഷ്ടമായി, പക്ഷേ ലേഖികയും കുടുംബവും കൊളൊസ്സിയത്തില്‍ നില്‍ക്കുന്ന മിനിമം ഒരു ഫോട്ടോ കാണാതെ എങ്ങനെ വിശ്വസിക്കും?
ഈ സ്മാര്‍ട്ട് കാര്‍ ഇറ്റലീടെ സ്വന്തമാണെന്ന് ആരാപറഞ്ഞത്? പെട്രോള്‍ കാശ് കൊടുത്ത് വാങ്ങുന്ന രാജ്യങ്ങളില്‍ അങ്ങനെയൊക്കെ കാണും പക്ഷേ സംഭവം ജെര്‍മന്‍ ആണ് , മെര്‍കിന്റേതാണെന്ന് തോന്നുന്നു.
എനിക്കിപ്പോ ഇറ്റലിയില്‍ പോണം!!! മനുഷ്യനെ കൊതിപ്പിക്കാന്‍ ഓരോ സ്ഥലത്തൊക്കെ പോയിട്ട് ഓരോ യാത്രാ വിവരണം ഇടും.. ആ തുഷാരവും ഇതു തന്നെ പണി!! ഞാനും പോകും ഒരു ദിവസം.. :) നല്ല വിവരണം..
പെരിങ്ങോടരേ, ആലപ്പുഴ നഗരത്തില്‍ ഇപ്പോഴും കനാല്‍ സൌന്ദര്യവല്‍ക്കരണം നടന്നുകൊണ്ടേയിരിക്കുന്നു!! കഴിഞ്ഞ കുറച്ചു നാളത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്.. :)
യാത്രാവിവരണവും ചിത്രങ്ങളും കൊള്ളാം, ഇഞ്ചീ.
:)
പോസ്റ്റ് കലക്കി, പിന്നെ ഭക്ഷണവിവരണം പ്രത്യേകം പറയണ്ടല്ലോ.. അത് കൂടുതലിഷ്ടായോന്നേ സംശയള്ളൂ.. :)
ഇനിയും യാത്ര പോാകൂ, ഫോട്ടോ എടുക്കൂ, എല്ലാം പോസ്റ്റാക്കൂ..
നല്ല ലേഖനം, സമയമെടുത്ത് എഴുതിയത്.
ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് വെളിയില്‍ തുണിയുണക്കാന്‍ ഇട്ടിരിക്കുന്നതാണ് മിക്ക അപ്പാര്‍ട്ട്മെന്റുകളുടേയും ജനലില്‍. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് അത് കാണുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ഊര്‍ജ്ജ സംരക്ഷണത്തിനായുള്ള പ്രൊപ്പഗന‍്ഡയുടെ ഫലമാണെന്നു തോന്നുന്നു, ഇതിനു പ്രസക്തി വര്‍ദ്ധിച്ചു വരികയാണു്.
ഇഞ്ചി ഇതിനിടയ്ക്ക് ഇറ്റലിയിലും പോയോ...
അസൂയ തോന്നുന്നു...ഇഞ്ചിയോട്, എന്റെയും വലിയൊരു ആഗ്രഹമാണ് ഇറ്റലിയില്‍ പോകുക എന്നത്.
നല്ല വിവരണവും ചിത്രങ്ങളും...ഇഞ്ചിയുടേത് സാധാരണ കാഴ്‌ചകളല്ല...രാഷ്ട്രീയമുള്ള കാഴ്ചകളാണ്.
(ഇനി സി..സി എന്നു പറഞ്ഞ് കഴിഞ്ഞ് ഗ്രാചേ എന്നു കൂടി പറയാം...ഇടയ്ക്ക് ബ്രാവോ എന്നും...സിനിമ കണ്ടുപഠിച്ച ഇറ്റാലിയനാണു കേട്ടോ...)
പുരുഷന്മാര്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നത് അന്റോണിയോണിയുടെ L'Aventura യില്‍ കണ്ടിരുന്നതായി ഓര്‍ക്കുന്നു.
വളരെ നല്ല റൈറ്റ്-അപ്പ് ഇഞ്ചീ. പതിനഞ്ചു ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു എന്നും പെട്ടെന്ന് അധികമാരും ശ്രദ്ധിക്കാത്ത ഡീറ്റെയ്‌ത്സ് മനസ്സിലാക്കി എന്നും വിശ്വസിക്കാന്‍ തന്നെ പ്രയാസം.
കെട്ടിടങ്ങളുടെ പൌരാണികത, തൊഴിലില്ലായ്മ തെക്കെങ്കിലും രൂക്ഷമാകുന്ന ദാരിദ്ര്യം, കുടുംബത്തിനു പൊതുവേയുള്ള പ്രശ്നങ്ങളില്‍ ഈ സാമ്പത്തിക വശത്തിനുള്ള പങ്ക്, സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമം, അതില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള അഭയാര്‍ത്ഥി/കുടിയേറ്റക്കാര്‍ക്കുള്ള പങ്ക്, എല്ലാം മറന്ന് ആഘോഷിക്കാനുള്ള ഇറ്റലിക്കാരന്റെ ഇഷ്ടം- ഇറ്റലിയുടെ ദൈനംദിന ജീവിതത്തിന്റെ നല്ല ഒരു പരിച്ഛേദം ഉണ്ട് ഈ കുറിപ്പില്‍.
പൌരാണികത സംരക്ഷിക്കുന്നതില്‍ ഇറ്റലിക്കാരോളം ശ്രദ്ധയുള്ള മറ്റൊരു ജനത ഉണ്ടാവുമോ എന്ന് സംശയിക്കണം. റോമിന്റെ ഹിസ്റ്റോറിക്കല്‍ സെന്ററില്‍ കെട്ടിടങ്ങള്‍ക്ക് പെയിന്റ് ചെയ്യുന്നതുപോലും ലൈസന്‍സ് വാങ്ങിയാണ്. പൊതുവേയുള്ള ലൈംസ്റ്റോണ്‍ നിറത്തിനുയോജിക്കാത്ത നിറങ്ങള്‍ അനുവദിക്കില്ല. ജൂബിലി ആഘോഷത്തിനു സെയ്ന്റ് പീറ്റര്‍ ബസിലിക്കയുടെ മുന്നിലുള്ള വലിയ കൊളോണേഡ് സാന്‍ഡ് വാഷ് ചെയ്തതുപോലും ഒരുപാടുഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് - നിറത്തില്‍ ഒരുതരത്തിലും വ്യത്യാസം ഉണ്ടാവില്ല എന്നുറപ്പ് വരുത്താന്‍.
തെരുവുകള്‍ ചെറുതാണ്. കെട്ടിടങ്ങള്‍ പഴയതാണ്. അതിന്റെ ഫലം ആണ് ഇഞ്ചി ഫോട്ടോയില്‍ കാണിച്ചിരിക്കുന്ന ചെറൂവണ്ടി. അതിന് റ്റാക്സ് ഇളവുകൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു ഗവണ്മെന്റ്. കാരണം ഊഹിക്കാവുന്നതേയുള്ളൂ. പഴയകെട്ടിടങ്ങള്‍ക്ക് പാര്‍ക്കിംഗ് ലോട്ട് ഇല്ല. റോഡില്‍ ഇടം തികയില്ല. നഗരവീഥികളില്‍ ഇരുവശവും അനുവാദം തെറ്റിച്ചുപോലും വാഹനങ്ങള്‍ നിരത്തി പാര്‍ക്കു ചെയ്തിരിക്കുന്നതു കാണാം.
തുണി ഉണക്കാന്‍ ഇട്ടിരിക്കുന്നത് കണ്‍സര്‍വേഷന്‍ താല്പര്യങ്ങള്‍ കൊണ്ടൊന്നുമല്ല (ഏവൂര്‍ജി പറഞ്ഞതുപോലെ). പൊതുവേ കോണ്ടിനെന്റല്‍ സംസ്കാരത്തില്‍ കാണാനില്ലാത്ത ഒരു ഗ്രാമീണതയെ നെഞ്ചേറ്റുന്നവരാണ് നഗരവാസികളിലെ പഴയതലമുറ. ഒരുപാട് നന്മയും ലാളിത്യവും പരിഷ്കൃത നഗരങ്ങളില്‍ കാണാത്ത പലതിനോടുമൊപ്പം വഹിക്കുന്ന ഈ തലമുറ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
സാംസ്കാരികമായി ഇറ്റലി അമേരിക്കയുടെ കോളനിയാവാന്‍ ഇനി ഒരന്‍പതു വര്‍ഷമേ വേണ്ടിവരൂ.അല്ലെന്കില്‍ ഒരു മുസ്സോളിനി ഇനിയും വരണം.*
നവോത്ഥാന സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു ഫ്ലോറന്‍സ്. അതിന്റെ ഫലങ്ങള്‍ ആഘോഷിച്ചത് മാര്‍പ്പാപ്പമാരുടെ റോമും. ഇഞ്ചി പറഞ്ഞകലാകാരന്മാര്‍ മാത്രമല്ല ഗെഥേ, ഷെല്ലി, കീറ്റ്സ് മുതലായ സാഹിത്യചക്രവര്‍ത്തിമാരുടെ ഓര്‍മ റോമില്‍ നിറഞ്ഞുനില്‍ക്കുന്നു. മൂന്നു പേരും ജീവിതാവസാനം ചിലവഴിച്ചതിവിടെ. ഷേക്സ്പിയറിന്റെ ഒഥല്ലോ, മെര്‍ച്ചന്റ് ഓഫ് വെനീസ്, റോമിയോ ആന്‍ഡ് ജൂലിയറ്റ് (വെറോണയിലാണ് ജൂലിയറ്റിന്റെ വീട്; കണ്ടില്ലെങ്കില്‍ അടുത്തതവണ പോയി കാണുക), മീഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം എല്ലാം ഇറ്റാലിയന്‍ ഷെനാറിയോയിലാണ് നടക്കുന്നത്. ഷേക്സ്പിയര്‍ കുറേവര്‍ഷങ്ങള്‍ എങ്കിലും ഇവിടെ ചെലവഴിച്ചിരുന്നു എന്നു ചുരുക്കം.
ഒരുകാര്യം ഇഞ്ചിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്(അതോ തമാശിച്ചതോ?). ഇറ്റലിക്കും വറ്റിക്കാനും ഇടയിലുള്ള ന്യൂട്രല്‍ റ്റെറിറ്ററി. വത്തിക്കാന്റെ സെക്യൂരിറ്റിയും അതിനുള്ളിലെ ക്രിമിനല്‍ നിയമപരിപാലനവും ഇറ്റാലിയന്‍ ഗവണ്മെന്റ് മേല്‍നോട്ടത്തില്‍ ആണ്. വത്തിക്കാനു ഒരു പൊലീസ് ഫോഴ്സ് ഉണ്ട് (പ്രസിദ്ധരായ സ്വിസ് ഗാര്‍ഡ്സ് കൂടാതെ) പക്ഷേ കാര്യമായ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സൈനിക/അര്‍ദ്ധസൈനിക സഹായം ഇറ്റാലിയന്‍ ഗവണ്മെന്റും യൂറോപ്പിലെ മറ്റു ചില സ്റ്റേറ്റുകളും ചേര്‍ന്നു നല്‍കും. ക്രമസമാധാനപ്രശ്നത്തില്‍ ഇറ്റാലിയന്‍ പോലീസിനും പാരാമിലിറ്ററിക്കും നേരിട്ട് ഇടപെടാവുന്നതാണ്. ജോണ്‍ പോള്‍ മാര്‍പ്പാപ്പാക്കെതിരെ നടന്ന വധശ്രമം വത്തിക്കാനുള്ളില്‍ ആണ് നടന്നതെങ്കിലും കേസ് അന്വേഷിച്ചത് ആദ്യം ഇറ്റാലിയന്‍ പൊലീസും നിയമനടപടികള്‍ സ്വീകരിച്ചത് ഇറ്റാലിയന്‍ ഗവണ്മെന്റും ആണെന്ന് ഓര്‍ത്തിരുന്നാല്‍ കാര്യം ക്ലിയര്‍ ആവും.
നല്ലൊരു കുറിപ്പിന് നിറയെ അഭിനന്ദനങ്ങള്‍. അപ്പോള്‍ എല്ലാം പറഞ്ഞപോലെ... ഞാന്‍ എക്സിറ്റ്.:)
*****
ആ മുസോളിനി പ്രസ്താവനയ്ക്ക് ആര്‍ക്കെങ്കിലും എന്നെ തല്ലണം എന്നു തോന്നുന്നുണ്ടെങ്കില്‍ ഇറ്റലിലെ ഫാസിസം എന്തായിരുന്നെന്നും എന്തായിരുന്നു അതിന്റെ തുടക്കം എന്നും നന്നായി പഠിച്ച ആര്‍ക്കെങ്കിലുമേ ക്വൊട്ടേഷന്‍ കൊടുക്കാവൂ. :) ഞാന്‍ പോട്ടെ.
ബെന്നിച്ചായാ..
gendarmeria vaticana (vatican official website link in Italian here: 'funtions of the police and the security of the state' നൂറുപേരോളം വരുന്ന ഈ ഫോഴ്സിനാണ്. വത്തിക്കാനുള്ളില്‍ മാത്രമല്ല ലാറ്ററന്‍ ബസിലിക്ക പോലെ എക്സ്ട്രാ ടെറിറ്റോറിയല്‍ പേപ്പല്‍ പ്രോപര്‍ട്ടിയിലും ഈ ചങ്ങാതിമാരെ കാണാം.
ബാര്‍ബറീനികള്‍ മോഷ്ടിച്ചു എന്ന് പറയുന്നത് ചരിത്രസത്യം. പക്ഷെ അതു മാര്‍ബിളിനെക്കാള്‍ പിത്തളയാണ്. ചരിത്രപ്രസിദ്ധമായ പാന്തെയോണ്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന പിത്തള മൊത്തമായി ഇളക്കിക്കൊണ്ടുവന്നു ഉരുക്കിവാര്‍ത്തതാണ് സെയ്ന്റ് പീറ്റേഴ്സിനുള്ളിലെ ബര്‍ണിനിയുടെ പണി മുഴുവന്‍. (ആ കമാനം, പേപ്പല്‍ സേദിയക്കുമുകളിലുള്ള ശില്പവിദ്യ ഒക്കെ..) ഞാന്‍ അതു പറയാതെ വിട്ടതാണ് മനഃപൂര്‍വം :)
ഒലിവിന്റെ കാര്യത്തില്‍ ഇഞ്ചി പറഞ്ഞത് പൊതുവേ ഇറ്റലിക്കാരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ തൊസ്കാന മാത്രമല്ല ഉംബ്രിയയും കൂട്ടത്തില്‍ ചേര്‍ക്കും എന്നുതോന്നുന്നു. കാലാവസ്ഥ തന്നെ ആണ് കാരണം. വീഞ്ഞിന്നെക്കുറിച്ച് പിന്നീടൊരിക്കല്‍ ഞാന്‍ എഴുതാം. ‘ഇറ്റാലിക്ക‘ക്ക് വേണ്ടി കളക്റ്റ് ചെയ്ത ഐറ്റംസ് പൊടിപിടിക്കുന്നു :)
പാന്തെയോണിനെ സംബന്ധിച്ച വിക്കി ലേഖനം ഇവിടെ: http://en.wikipedia.org/wiki/Pantheon%2C_Rome
പ്രസക്ത ഭാഗം:
Much fine external marble has been removed in the course of the centuries, and there are capitals from some of the pilasters in the British Museum. Two columns were swallowed up in the medieval buildings that abbutted the Pantheon on the east and were lost. In the early seventeenth century, Urban VIII Barberini tore away the bronze ceiling of the portico, and replaced the medieval campanile with the famous twin towers built by Maderno, which were not removed until the late nineteenth century.[2]. The only other loss has been the external sculptures, which adorned the pediment above Agrippa's inscription. The marble interior and the great bronze doors have survived, although both have been extensively restored.
ജെന്‍ഡര്‍മേരിയ ...ഇവമ്മാരു വത്തിക്കാന്റെ പോലീസാരുന്നു ഇല്ലെ... (കണ്ടാല്‍ ഏതാണ്ട് കരിസ്മാറ്റിക്ക് മൂത്ത ചേട്ടന്മാരു സൗജന്യ സേവനത്തിനു നിക്കുവാന്നേ തോന്നോളൂ..)
ടാങ്ക്യൂ ഗുപ്തന്‍..... ഞാനോര്‍ത്തത് സ്വിസ്സ്‌ഗ്വാഡ് മാത്രമെ അവിടെ ഫോഴ്സായിട്ടുള്ളൂന്നാരുന്നു... അപ്പോള്‍
പിന്നെ പള്ളികളിലെല്ലാം മോഷണമുതലു ഇഷ്ടമ്പോലെ ഉണ്ട്....എന്തിനു ഗുപതന്‍ സൂചിപ്പിച്ച ആ വത്തിക്കാന്‍ കൊളോണേഡ്പോലും...
ആദ്യമായാണ്‍ ഈ ബ്ലോഗില്‍ ....ഇറ്റലിയെപറ്റിയുള്ള പോസ്റ്റുണ്ടെന്നുകേട്ട് കയറിയതാണ്....
നല്ലരസകരമായിട്ട് വിവരിച്ചിരിക്കുന്നു....
ചില തിരുത്തലുകള്‍..
1.എഴുതുന്നതുപോലെ വായിക്കാനാവും...വായിക്കുന്നതുപോലെ എഴുതാനാവും....
ഇറ്റാലിയന്‍ ഭാഷയെപ്പറ്റിപറയുന്നതാണ്... 'ഉസ്കിറ്റ' എന്നല്ലാ ഉഷീത്താ എന്നാണ് പറയുക
2.സ്മാര്‍ട്ട് ഇറ്റലിയുടെ സ്വന്തം കാറല്ലാ....അതു മെഴ്സിഡസിന്റെ കുഞ്ഞാ
ഫിയറ്റ്, ആല്ഫാറോമിയോ അതൊക്കെയാണ് ഇറ്റലിയുടെ സ്വന്തം കാറുകള്‍
3.തൊസ്കാനയില്‍ നിന്നുമാത്രമല്ല വീഞ്ഞും ഒലിവുമുള്ളത്... ഇറ്റലിയിലെ എല്ലാ റീജനുകളിലും തന്നെ ഇതൊക്കെയുണ്ട്. കൂടുതലും പ്രസിദ്ധങ്ങളായ പല ഇറ്റാലിയന്‍ വൈന്‍ ബ്രാന്‍ഡുകളും ലാസിയൊയില്‍നിന്നാണ്...
4.കോളോസ്യത്തിലെ മാര്‍ബിള്‍ റോമിലെ പള്ളിപണികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട് ... എന്നാല്‍ 1349 ലെ ഭൂകമ്പത്തില്‍ കൊളോസിയത്തിലെ ഏറിയഭാഗം മാര്ബിള്‍ഫലകങ്ങളും അടര്‍ന്നുവീണുവെന്നാണ് ചരിത്രം... ബാര്‍ബറീനിക്കാര്‍ കുറെ അടിച്ചുമാറ്റിയിട്ടുണ്ട് അവരാണു മാര്‍പ്പാപ്പയെ പഴിപറയുന്നവര്‍... 1740ല്‍ ബെനഡിറ്റ് പതിനാലാമന്‍ മാര്‍പ്പാപ്പ കൊളൊസ്യം സംരക്ഷിക്കാനായ് പല നിയമ നടപടികളും സ്വീകരിച്ചതിന്റെ ചൊരുക്കാണവര്‍ക്ക് ... ഏതായാലും ആ കല്ലുകളെങ്കിലും അവശേഷിച്ചിരിക്കുന്നതിനു ബെനഡിറ്റ് പതിനാലാമന്‍ മാര്‍പ്പപ്പയോടാണ് നന്ദിപറയേണ്ടത് ...
o.t.
എന്റെ ഇറ്റലിക്കാര് കൂട്ടുകാരികള്‍ ഇന്ത്യയ്ക്ക് പോയിട്ട് വന്നിട്ട് പറഞ്ഞ മെയിന്‍ പരാതി കേരളത്തിലെ ബസ്സിനുള്ളിലെ മസ്സാജും ആണുങ്ങളുടെ തുറിച്ചുനോട്ടവുമാണ്....
ഇനി അവരു പരാതിയും കൊണ്ടുവന്നാല്‍ പ്രതിരോതിക്കാനൊരു വകയായ്... ഈ പോസ് ഇറ്റാലിയനിലാക്കി കൊടുക്കാം....(സത്യായിട്ടും ഇറ്റലിക്കാര് തുറിച്ചുനോട്ടക്കാരാണെന്നുപറഞ്ഞത് വിശ്വസിക്കാനാവുന്നില്ലാ.... ഇഞ്ചിപ്പെണ്ണുകണ്ടത് ഞങ്ങളെയാരെങ്കിലേയുമായിരുന്നോ ആവോ..)
ബെന്നി....
(ഗുപ്തന്റെ കമന്റും ലിങ്കും കണ്ട്പ്പോഴാണ് എന്റെ കമന്റില്‍ വന്ന തെറ്റ് മനസ്സിലായത്....
പഴയതുതിരുത്തിയിടുന്നു...)
ഒരു കാര്യം കുടി. (ഇഞ്ചീ ഓടിച്ചിട്ടടിക്കല്ലും)
ബാര്‍ബറീനികള്‍ ‘മോഷ്ടിച്ച’ കാര്യം ഞാന്‍ ആദ്യം പറയാതെ പോയതിന്റെ കാരണം: ഒരു ചരിത്രസംഭവത്തെ വിലയിരുത്തുന്നതിനു പല ആംഗിള്‍ ആവാം.
ഒന്ന്, ചരിത്രത്തില്‍ നിന്ന് മാറിനിന്ന് ഒരു ന്യൂട്രല്‍ കാഴ്ചപ്പാട്: അങ്ങനെ നോക്കുമ്പോള്‍ അന്നത്തെ പ്രവര്‍ത്തി മിനിമം ഒരു ചരിത്രപരമായ വിഡ്ഡിത്തം എങ്കിലും ആണ്.
രണ്ട്, ചരിത്രത്തിനുള്ളില്‍ നിന്ന് അന്ന് -- അന്ന് -- എന്താണ് സംഭവിച്ചത് എന്നു നോക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ എ.ഡി. 609 മുതല്‍ പാന്തെയോണ്‍ ഒരു ക്രിസ്തീയ ദേവാലയം ആയി കരുതപ്പെട്ടിരുന്നു. ചരിത്രത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും ഇന്നത്തെപ്പോലെ അവബോധം ഇല്ലാത്ത 1600 കളില്‍ ഉര്‍ബന്‍ മാര്‍പ്പാപ്പയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത പ്രവര്‍ത്തി തന്റെ അധീനതയില്‍ ഉള്ള ഒരു ദേവാലയത്തിലെ പിത്തള തന്റെ അധീനതയില്‍ തന്നെ ഉള്ള മറ്റൊരു ദേവാലയത്തിലേക്ക് മാറ്റുകയാണ്. ഇതിനെ ഏതു രീതിയില്‍ ആണ് അതിനെ മോഷണം എന്ന് വിളിക്കാനാവുന്നത്?
ചെയ്ത പ്രവര്‍ത്തി കാലബദ്ധമായ ഒരു കാഴ്ച്ചപ്പാടില്‍ സംഭവിച്ച ഒരു അബദ്ധമായിരുന്നു എന്നുമാത്രം പറയേണ്ടിവരും.
ഇന്നത്തെ കാഴ്ച്ചപ്പാടുകളില്‍ നിന്നുകൊണ്ട് പൂര്‍വ്വികരെ വിധിക്കുന്നതില്‍ ഭയങ്കരമായ അനീതിയും അര്‍ത്ഥശൂന്യതയും ഉണ്ട്. അതു കൊണ്ടാണ് പഴംകഥകള്‍ വാരിയിട്ട് ചിലരൊക്കെ മതങ്ങളെയും പാരമ്പര്യങ്ങളെയും അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ വിവരക്കേട് എന്ന് പറഞ്ഞുപോകുന്നത്.
അവരുടെ പ്രവര്‍ത്തി തെറ്റായിരുന്നു എന്ന് വളരെ ന്യൂട്രല്‍ ആയ ഒരു അര്‍ത്ഥത്തില്‍ സമ്മതിച്ചുകൊണ്ട് മുന്നോട്ടുള്ള വഴി നോക്കാനേ നമുക്ക് അവകാശം ഉള്ളൂ. മുസ്സോളിനിയെ കുറിച്ച് ഞാന്‍ നേരത്തെ നടത്തിയ പരാമര്‍ശത്തിലും ചരിത്രത്തോടൊപ്പം സഞ്ചരിക്കാനുള്ള ഒരുശ്രമമാണുള്ളത്.
ഞാന്‍ വെറുതേ പറഞ്ഞതല്ല. ഇറ്റലിയില്‍ ഇറങ്ങിയതുമുതല്‍ പൊതുവേ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കാണാത്ത തുറിച്ചു നോട്ടം കണ്ട് ഞാന്‍ അന്തം വിട്ടൂ. എനിക്കെന്താണ് കാര്യമെന്ന് തന്നെ മനസ്സിലായില്ല, ഞാന്‍ മുടി നേരെയാക്കുന്നു, ഉടുപ്പ് നേരെയാക്കുന്നു. എനിക്കെന്താ സംഭവം എന്നേ മനസ്സിലാവുന്നില്ല. പിന്നെയാണ് ബാക്കി സ്ത്രീകളോടും കാട്ടുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയത്. പിന്നെ സിസിലിയിലുള്ള കൂട്ടുകാരിയോട് ചോദിച്ചപ്പോള്‍ സംഭവം അത് തന്നെ. :) വായ്നോട്ടം. പിന്നെ ഞാന്‍
കംഫര്‍ട്ടബിളായി. അതിനു നാട്ടില്‍ നിന്ന് ട്രെയിനിങ്ങ് കിട്ടിയിട്ടുണ്ടല്ലോ അത് ഇഗ്നോര്‍ ചെയ്തു പഠിക്കാന്‍.
ഞാന്‍ പകുതി തമാശയും പകുതി കാര്യവുമായി പറഞ്ഞതാണ് ഗുപ്തന്‍. വത്തിക്കാന്‍ മ്യൂസിയത്തിനു മുന്നില്‍ ഒരു പത്തടി ടൂറിസ്റ്റുകളുടെ കലപില ബഹളമാണ്. രണ്ട് അറ്റത്തെ പോലീസുകാരും ചുമ്മാ നിക്കാണ് അതൊക്കെ നോക്കി. അത് അതിര്‍ത്തിയാണെന്ന് പിന്നീടാണ് മനസ്സിലായത് :) ഞാന്‍ യാത്രകള്‍ക്ക് പോവുന്നത് ഒരു ജേണലിസ്റ്റിക്ക് വ്യൂവിലൂടെയാണ്. സാധാരണ കാഴ്ചകളിലുപരി ടൂറിസ്റ്റ് ആവാതെ മാക്സിമം ശ്രദ്ധിക്കാറുണ്ട്.
ഗുപ്തന്റേയും ബെന്നിയുടേയും കമന്റിനു നന്ദി. പോസ്റ്റോടൊപ്പം കമന്റും ചേര്‍ത്തു വായിക്കുമ്പോള്‍ ഞാന്‍ എഴുതിയതിന്റെ വശപ്പിശകുകള്‍ വായനക്കാര്‍ക്ക് മനസ്സിലാവും. നന്ദി.
മൈക്കല്‍ ആഡമിന്റെ ഒരു മിലാനോ സുന്ദരിയെപോലും കണ്ടില്ല ? ;)
വളരെ നല്ല പോസ്റ്റ്. വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയിട്ടുണ്ട്.
ചിത്രങ്ങളും കൊള്ളാം.
നല്ല വിവരമ്വും പടങ്ങളും ഇഞ്ചീ. ഇറ്റലിയൊക്കെ പോയൊന്നു കാണാന്‍ എനിക്കും തോന്നിത്തുടങ്ങി ഇതു വായിച്ചിട്ട്.
പിന്നെ ഉസ്കിറ്റ. അതു പണ്ട് സീതിഹാജി പറഞ്ഞു കൊടുത്തതുപോലെ ആയല്ലോ. മൂപ്പരുടെ നാട്ടില്‍ നിന്നൊരു ചങാതി വന്നു. ഉച്ചയ്ക്ക് ഉണ്ണാന്‍ സെക്രട്ടേറിയേറ്റിനടുത്തുള്ള നല്ല ഹോട്ടല്‍ ഏതാണെന്നു ചോദിച്ചപ്പോള്‍ സീതിഹാജി പറഞ്ഞു . "ദേ ഈ റോഡ് ക്രോസ് ചെയ്താല്‍ മതി, അവിടെ പുഷ് പുഷ് റെസ്റ്റോറന്റ് ഉണ്ട്. അസ്സല്‍ ഭക്ഷണം."
അങ്ങേരു റോഡു മുറിച്ച് കടന്ന് തെക്കോട്ടും വടക്കോട്ടും തെണ്ടി, അവിടെയെങ്ങും ഒരു പുഷ് പുഷ് റെസ്റ്റോറന്റും കണ്ടില്ല. ഒടുക്കം ആസാദ് ഹോട്ടലില്‍ കേറി ബിരിയാണി ബെയ്ച്ചേച്ച് പോന്നു. തിരിച്ചു വന്ന് സംഭവം കണ്ടില്ലെന്നും മൂന്നു നാലു പേരോട് ചോദിച്ചിട്ടും ആരും പറഞ്ഞു തന്നില്ലെന്നും പറഞ്ഞ സുഹൃത്തിനോട് ഹാജി പറഞ്ഞു. നാളെ നമുക്ക് ഒരുമിച്ചു പോകാം, ഞാന്‍ കാണിച്ചു തരാം ആ നല്ല ഹോട്ടല്‍.
അടുത്ത ദിവസം രണ്ടുപേരും ഒന്നിച്ച് ഉണ്ണാനിറങ്ങി. ഹാജി നേരേ കണ്ട പങ്കജ് ഹോട്ടലിലേക്ക് നടന്നു.
അവിടെ കണ്ണാടി വാതിലിന്റെ രണ്ടു പാളിയിലുമായി എഴുതി വച്ചിരിക്കുന്നു Push Push .
'tiramisu' kazhicho?
നല്ല പോസ്റ്റും കമന്റുകളും..നന്ദി..
മിസ് ആയിപ്പോയേനേ...
നല്ല പോസ്റ്റും കമന്റുകളും..
hi
can anyone help me
i have tried for over a week now to get a loan,i have very bad credit history mainly due to a failed marrage ,i have had all the usual ,wh loans,advantage loans ,yes loans ,get in touch and promise a [url=http://www.usainstantpayday.com]bad credit loans[/url] on paying the brokerage fee,i am reluctant due to reviews on the net and i have been stung before by a company called wentorth finance ,and never got the loan of the 50 pound fee back,
i have had an offer from flm but need a gaurantor which isnt really an option either .
i wondered if anyone had any loan companys that considered bad credit ,but loaned direct without these numerous sites with different alias but mainly did same thing pay us and we will get u loan (maybe)senario
has anyone also heard of a company called fresh loans they have they sent me details out but the may be a charge but not always ,i suspect she didnt want to tell me there was a charge
thanks
Atrormath
loved las vegas? attainment the all reborn [url=http://www.casinolasvegass.com]casino[/url] las vegas at www.casinolasvegass.com with beyond 75 snappy problematical [url=http://www.casinolasvegass.com]online casino[/url] games like slots, roulette, baccarat, craps and more and toil loopy unerring swap with our $400 on the abate turn of wardship bonus.
we from unvarying pegging tone games then the superannuated online [url=http://www.place-a-bet.net/]casino[/url] www.place-a-bet.net!
[color=#5588aa]Hello
With the increasing popularity of tagged poker chips as a virtual currency in facebook texas holdem poker many scammers have engaged themselves, who try their best to trick unsuspecting players out of their hard earned bebo poker chips. All over the internet forums are littered with posts by innocent people who have had their poker chips stolen. Nothing is as sorry state as logging to Facebook or MySpace to play a few hands of poker only to find that someone has already been in your account and your poker chips are gone.[/color]
[url=http://www.chipshut.com][img]http://www.chipshut.com/img/facebook-poker-chips-hut.jpg[/img][/url]
[color=#5588aa]Keep these basic things in mind to protect your facebook poker chips:
Never give your password to a stranger: Trust is a delicate thing that takes a long time to build but only second to destroy. You may meet a stranger in poker room and you are friends with him/her. He/she will keep interacting with you days before playing her trick. So be carefull enough to protect your login credentials to yourself, else this may lead to disaster.
Be careful about what you download: Serious online gamers are looking for cheats or hacks for the games they play in order to give them an edge on their opponents. Poker is no different and there are plenty of sites on the internet giving free downloads for facebook poker cheats and hacks for those brave enough to download and install them. But many of these so called facebook poker cheats have viruses or trojan programs. The moment you install any of these your computer is at the risk of attacks by the creator of the program. He can then have access to vital information that you access from your computer. Leaving your facebook poker account at risk of been hacked. If you never downloaded any of these programs then you’re probably safe, and if you have then you should run a spyware detection program. The best move will be for get your computer formatted to avoid any loop holes.
Phishing Links: This way of hacking has been thee for quite sometime now. Phishers send legitimate and official looking emails to your inbox. When you open them you are asked to click on the link and login in order to save your account or win free facebook poker chips, but in reality you are logging into a fake site that sends your information off to the theif who made it. Before you find it out, its too late to react and they would have already broken into your account and emptied it of any facebook poker chips that you may have.
YouTube scams: If you do a search on youtube for facebook poker cheats, zynga poker hacks, or free facebook poker chips you’ll find hundreds of videos on the topic. More than 90% of them are made by idiots hoping to convince you to send them your account information. They range from slightly clever to completely moronic.
Image Photo Having Exe Embedded In it: This one is hard to catch. This is the latest fashion that is used by theif, you will be asked to share family photo's. When you open their photo, that will innitiate an exe in the background which will steal all your information and send to the mastermind behin it. So be careful with whom you share photos.
Hope these tips help you saving your chips.
These tips have been brought to you by [/color][url=http://www.chipshut.com]Chips Hut[/url][color=#5588aa] if you are looking to buy [/color][url=http://www.chipshut.com]facebook poker chips[/url], [color=#5588aa]you may go to our online store.
Thanks[/color][img]http://www.chipshut.com/img/chips-hut-smily.gif[/img]
Post a Comment