2008-01-12

സ്മൈലി

കമ്മ്യൂണിക്കേഷന്‍ ഈമെയില്‍ വഴിയും മറ്റും അനുദിനം മാറിക്കൊണ്ടിരിക്കേ സംസാരിക്കുമ്പോഴുള്ള മൂഡും അറിയേണ്ടത് ഒരു അത്യാവശ്യകാര്യമായി മാറിയിരിക്കുന്നു.

മുന്‍പൊക്കെ ഈ പ്രാ‍വിന്റെ കാലേല്‍ കെട്ടിത്തൂക്കി ഓരോന്നൊക്കെ വിടുമ്പോള്‍ മാക്സിമം പ്രാവിനിട്ടേ അടികിട്ടുള്ളൂ. അന്നൊക്കെ ഇഷ്ടം പോലെ പ്രാവൊക്കെ (ഇപ്പൊ ഹിന്ദി സിനിമയില്‍ ലണ്ടന്‍ സീനിലൊക്കെ പ്രാവിനെ കാണാന്‍ പറ്റുന്നുള്ളൂ) ഉണ്ടായിരുന്നതുകൊണ്ട് അപ്പോഴൊക്കെ ഒരു വെടിക്ക് രണ്ട് പക്ഷി ചത്താലും കുഴപ്പമില്ല. അതൊക്കെ കഴിഞ്ഞു മുത്തുമാലയിട്ടൊക്കെ ഇരിക്കുന്ന രാജാക്കന്മാരുടെ കാലത്ത് മനുഷ്യന്മാരെ ഈ പണിക്ക് വിടുമായിരുന്നു. പക്ഷെ അതിനു മുന്‍പ് എന്തോ ആര്‍ക്കോ ബുദ്ധി തോന്നി സന്ദേശം വഹിക്കുന്നവരെ ദേഷ്യം വന്നാല്‍ തട്ടരുത് എന്നൊരു അഖിലിത നിയമം ഉണ്ടായിരുന്നതുകൊണ്ട് മേസേജസ് രാജാക്കന്മാര്‍ക്കു കിട്ടുന്നതും, "ഹൂ ഈസ് ദേര്‍! കൊല്ലാ സോ ആന്റ് സോ രാജ്യത്തിലെ പന്നിയെ" എന്ന് ഓര്‍ഡര്‍ ഇടുമ്പോഴേക്കും സന്ദേശവാഹകര്‍ക്ക് ചോറും ചമ്മന്തിയും ബീഫ് വരട്ടിയതും ഒക്കെ കഴിപ്പിച്ചിട്ടേ പറഞ്ഞ് വിടുമായിരുന്നുള്ളൂ.

രാജാക്കന്മാരുടെ കാലമൊക്കെ സ്പീഡില്‍ പോയി. പിന്നെ എഴുത്തായി പോസ്റ്റ്മാനു പണിയുമായി. പോസ്റ്റ്മാന്‍ ഊണൊക്കെ കഴിഞ്ഞ് നമ്മളീ ഉറക്കം പിടിക്കുന്ന നേരത്ത് വരുന്നത് ഇതുപോലെ കത്ത് വായിച്ച് അങ്ങേര്‍ക്കിട്ട് തെറി കിട്ടണ്ട എന്ന് കരുതിയിട്ടാവും. പിന്നെ എന്തായാലും എഴുതുമ്പോള്‍ ഇന്‍ലെന്റിനു മുടക്കുന്ന കാശല്ലേ എന്ന് കരുതി അതു നെറയേ അകവും പുറവും സൈഡിലും ഒക്കെ കുനുകുനാ എഴുതുന്നതുകൊണ്ടും അവസാനത്തെ വരി "നിന്നെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. പറ്റിയാല്‍ തട്ടും" എന്നാണ് എഴുതുന്നതെങ്കിലും എഴുതി വരുമ്പോള്‍ അമ്മയ്ക്ക് സുഖമാണോ, ചേച്ചിക്കും എന്ന് കരുതട്ടേ. ഇവിടെ പറമ്പിലെ കൃഷിയൊക്കെ ഇത്തവണ എലിയും മൂത്തമകനും കൊണ്ടോയി എന്നൊക്കെ എഴുതിപ്പിടിപ്പിച്ച് വരുമ്പോഴേക്കും വായിക്കുന്ന ആള്‍ക്ക് ആ അവസാനത്തെ വരിയുടെ എഫക്റ്റ് നല്ലോണം കുറഞ്ഞിരിക്കും.

പിന്നെ ഫാക്സ് വന്നൂ. ഇപ്പോഴത്തെ ജോര്‍ജ് ബുഷിന്റെ അപ്പന്റെ കാലത്ത് അമേരിക്കാവില്‍ ഒരു മില്ല്യണ്‍ കുട്ടികള്‍ പട്ടിണിയാണെന്ന് അറിഞ്ഞയുടനെ സദ്ദാം ഒരു ലക്ഷം ഡോളര്‍ ഫാക്സ് അയച്ചു. സദ്ദാം സ്മൈലി ഇട്ടില്ല, അപ്പന്‍ ബുഷ് ഒരു ലക്ഷം ഡോളര്‍ തേടി ഇറാക്ക് മുഴുവന്‍ കുഴിച്ചു. മകനും കുഴിക്കുന്നു. ഒരു സ്മൈലിയുടെ വില കണ്ടോ?

അതാണ് പറഞ്ഞ് വരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സ്വച്ചിട്ട് കളിച്ച് ഇന്റര്‍നെറ്റ് വ്യാപകമായതോടെ, അപ്പൊ അപ്പൊ ചെകിട്ടത്ത് അടികിട്ടുന്നതുപോലെ സന്ദേശം കൈമാറാന്‍ കഴിയുന്നു. അവിടെയാണ് സ്മൈലിയുടെ പ്രസക്തിയും വന്നത്. സംസാരിക്കുന്നതുപോലെയാണ് ഈമെയിലും ചാറ്റും എന്തിനു ബ്ലോഗിങ്ങ് പോലും. പിന്നെ പിന്നെ എന്നൊരു കാര്യമേയില്ല ഇപ്പോഴൊക്കെ. ഇങ്ങോട്ടൊരു തെറി കിട്ടിയാല്‍ അതിന്റെ നൂറിരട്ടി സ്പീഡില്‍ അങ്ങോട്ടും കൊടുക്കും. ഫോണില്‍ ഈ പ്രശ്നം അധികമില്ല. കാരണം ശബ്ദം കേള്‍ക്കുന്നു. "ഹഹ, പോടീ തെണ്ടി" എന്ന് പറയുന്നത് ചിരിച്ചുകൊണ്ടാണ് എന്ന് മനസ്സിലാവും. ഈമെയിലിലോ മറ്റോ ഒരു തമാശ (പ്രത്യേകിച്ചും തമാശ പറയാന്‍ അറിയാത്തവര്‍ മുതല്‍ സ്വയം ഭയങ്കര തമാശക്കാരാണെന്ന് വിചാരിക്കുന്നവര്‍ വരെ) പറഞ്ഞാല്‍ അതിന്റെ തുടക്കത്തിലും അവസാനത്തിലും സ്മൈലി ഇട്ടില്ല്ലെങ്കില്‍ ചിലപ്പോള്‍ അത് വായിക്കുന്നവരുടെ തലേല്‍ ഇടിത്തീ വീണിട്ടാണ് ഇരിക്കുന്നതെങ്കില്‍ "നിന്റെ അഭൌമസൌന്ദര്യത്തില്‍ ഞാന്‍ ഫിറ്റായി" എന്നൊക്കെ എഴുതുന്നതുപോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. മാത്രമല്ല, തമാശ അല്ല കാര്യമാണ് പറയുന്നതെങ്കില്‍ പോലും ഒരു സ്മൈലി ഇട്ടാല്‍ ഒരു നഷ്ടവും വരില്ല. A smile is a curve that sets everything straight എന്ന് Phyllis Diller പറഞ്ഞ് വെച്ചിട്ടില്ലേ?

അത് ഒരു നല്ല മൂഡ് ക്രിയേറ്റ് ചെയ്യുന്നു, അപ്പുറത്തത് കിട്ടുന്നവനു നമ്മളെ ബോംബിടാന്‍ ദേഷ്യം ഉണ്ടെങ്കിലും ആ ഇങ്ങിനെ ഒരു സ്മൈലി ഇട്ടവളെ വെറുതേ വിട്ടേക്കാം എന്നൊരു തോന്നല്‍ തോന്നിക്കൂടായ്ക ഇല്ല. പക്ഷെ എന്നും പറഞ്ഞ് ചിലരുണ്ട്, എന്നാല്‍ അങ്ങോട്ട് സ്മൈലിയുടെ ആറാട്ട് നടത്തിക്കളയാം എന്ന് കരുതി കുറേയധികം മഞ്ഞ സ്മൈലിയുടെ ജിഫ് തന്നെ അയച്ചു കളയും, ഹലോ എന്ന് ഒരു വാ‍ക്കേ ഈമെയിലില്‍ ഉള്ളൂവെങ്കിലും ഈ മഞ്ഞ കളറുള്ള പലതരം സ്മൈലിയുടെ പടങ്ങള്‍ ഇട്ടുകളയും. അവരെയൊക്കെ ബോംബിടുക തന്നെ വേണം.

പറഞ്ഞു വന്ന കാര്യം ഇത്രേയേയുള്ളൂ, കീബോര്‍ഡുകളില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് ഭാവമില്ല. അതിനു മുഖത്തിന്റെയോ ശബ്ദത്തിന്റേയോ ഭാവങ്ങള്‍ പകര്‍ത്താന്‍ കഴിയില്ല. വരികള്‍ എങ്ങിനെ വേണമെങ്കിലും വായിക്കപ്പെടാം. ചിലപ്പോള്‍ ഒരു സൌഹൃദം തന്നെ നഷ്ടപ്പെടുത്തിയെന്നു വരാം. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു വരാം. ഒരു കുത്തും ഒരു ബ്രാക്കറ്റും ഇടാന്‍ അധിക നേരം എടുക്കില്ല.

അതുകൊണ്ട്,

:)

24 പ്രതികരണങ്ങള്‍:

Umesh::ഉമേഷ് said...

:)

krish | കൃഷ് said...

:) :)) ;)

:) :)

ഇനി ഇസ്മയില്‍ കുറഞ്ഞൂന്ന് പറയല്ലേ.

sree said...

:-)))

സു | Su said...

സ്മൈലി ആണെങ്കിലും ഞാന്‍ വെറുതെ കൊടുക്കാറില്ല. എന്നാലും പിടിച്ചോ. :)

“(പ്രത്യേകിച്ചും തമാശ പറയാന്‍ അറിയാത്തവര്‍ മുതല്‍ സ്വയം ഭയങ്കര തമാശക്കാരാണെന്ന് വിചാരിക്കുന്നവര്‍ വരെ)“

എന്നെക്കൊണ്ട് ഇങ്ങനെയൊക്കെപ്പറയാന്‍ ഞാനെന്തു തെറ്റുചെയ്തൂ‍ൂ‍ൂ‍ൂ‍ൂ? സ്മൈലി തിരിച്ചെടുത്തു.

(ഈശ്വരാ...മെയില്‍ അയയ്ക്കാത്ത ഞാന്‍ ഹലോ പറഞ്ഞ് ഇത്രേം സ്മൈലി ഇട്ട് മെയില്‍ അയച്ചോ? അതെപ്പോ സംഭവിച്ചു?)

ഈ എഴുതിയതിന്റെ(ഞാനെഴുതിയതിന്റെയല്ല, പോസ്റ്റില്‍ എഴുതിയതിന്റെ) നേരെ വാ നേരെ പോ അര്‍ത്ഥം എന്താ?

സ്മൈലി ആയാലും, കൊടുത്താലേ കിട്ടൂ എന്നാണോ?

:)

ദൈവം said...

:)

ദൈവം said...

:)

കാര്‍വര്‍ണം said...

:))

simy nazareth said...

പോസ്റ്റ് ശരിയായില്ല.

അതല്ല,

പോസ്റ്റ് ശരിയായില്ല :)))

Santhosh said...

ഈ പാവം ഞാനെന്തു പിഴച്ചു?
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിക്കുന്നത് വാക്കുകള്‍ക്കുള്ളിലെ അര്‍ത്ഥതലങ്ങളിലൂടെ ആണെങ്കില്‍, തീര്‍ച്ചയായും ഭാവങ്ങള്‍ പ്രതിഫലിക്കും.

:)

ഉപാസന || Upasana said...

ഇഞ്ചി ചിരിച്ചു കൊണ്ട് കഴുത്തറത്തു. ;)

വാസ്തവത്തില്‍ സ്മൈലിയോ വാക്കുകളോ ഒക്കെ അര്‍ത്ഥരഹിതമാണ്.
സ്മൈലി ഇടുന്നവന്റെ മനസ്സില്‍ ചെലപോ “നിന്നെ ഞാന്‍ കണ്ടോളാമെടാ” എന്ന ഭാവമായിരിക്കും.
വളരെ ഹാര്‍ഡ് ആയി പെരുമാറുന്നവര്‍ ചെലപ്പോ നല്ലതേ മനസ്സില്‍ചിന്തിച്ചിരിക്കുള്ളൂ.

ലേഖനം നന്നായി.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: വാക്കുകള്‍ക്കുള്ളിലെ അര്‍ത്ഥതലങ്ങള്‍ ഇതില്‍ എന്തൊക്കെയാണ്..?
:)

Satheesh said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉപാസനാ, പറഞ്ഞിരിക്കുന്നത് വാക്കുകളെപ്പറ്റിക്കൂടിയാണ്‍്.

Haree said...

സ്മൈലികളേ ഒരു കഥപറയാം
ഈ ഇ-ലോകത്തിന്‍ കഥപറയാം
മെയിലുള്ളിലോ ചാറ്റുള്ളിലോ
എങ്ങും പിറന്നുപറയാം മനസെന്നും...

പക്ഷെ ഈ ചിരീടെ സ്മൈലിക്കേ യൂണിക്കോഡുള്ളൂ... ബാക്കിയുള്ളവ ഓരോ ഇടത്തും മാറിമറിഞ്ഞു വരും! പിന്നെ, അധികം ഗ്രാഫിക്സ് തരികിടയൊന്നും കാണിക്കാതെ പ്ലെയിനായി ഉണ്ടാക്കുന്ന സ്മൈലികളാണ് നല്ലതെന്നു തോന്നുന്നു. :D
--

കൊസ്രാക്കൊള്ളി said...

മനോധര്‍മ്മം ആടാനും പാടാനും മാത്രമുള്ളതല്ല എഴുതാനും ഉള്ളതാണെന്നു തെളിയിച്ചു. അച്ചാഹേ....

അപര്‍ണ്ണ said...

:D

ബിന്ദു said...

എന്തും ഏതും എഴുതിയിട്ടൊരു സ്മെയിലി ഇടുന്നതിലും ഭേദമല്ലേ ഇടാതിരിക്കുന്നതിലും ഭേദമല്ലേ?? അല്ലേ? ല്ലേ? ഏ? ;)

Umesh::ഉമേഷ് said...

അതെന്തൊരു വാക്യം ബിന്ദൂ? ന്ദൂ, ന്ദൂ, ...

ശ്ശോ, മറന്നു പോയി, :) :) :)

വേണു venu said...

:)

ഒരു ചിരി എല്ലാം നേരേ ആക്കും എന്നത് ചിലപ്പോള്‍ വളയ്ക്കുന്നതും ആയി പോകും. അസ്ഥാനത്തെ ചിരി പോലെ തന്നെ ചെല സ്മൈലികളും .


:)))

Unknown said...

സ്മൈലിയിട്ടാല്‌ പാപം തീരുമോ..? എന്ന ചോദ്യത്തിനു, സ്മൈലി കണ്ടാല് കലിപ്പ് തീരുമോ എന്ന മറുചോദ്യം ഉത്തരം.

സ്മൈലി കണ്ടാല് കലിയൊടുങ്ങുന്നവര്‍, സ്മൈലിയിടാന്‍ യൂണീകോഡ് തന്നെ ഉപയോഗിക്കണം.

അത്തരക്കാര്‍ക്കായി:

ചിരി സ്മൈലി:
☻ ☺ -

ചിരിയില്ലാത്ത സ്മൈലി:



:‌)

kichu / കിച്ചു said...

oru ginger smilee...

:)))))))))))))))))))

നിരക്ഷരൻ said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പോസിന് 100 ല്‍ 100 മാര്‍ക്കാണ് എനിക്ക് തരാനുള്ളത്.

സ്മെലി എന്ന സംഭവം എന്താണെന്ന് അറിയുന്നതിന് മുന്‍പും പിമ്പും, എഴുത്തിലെ വരികളുടെ ‘മൂഡ്‘ മനസ്സിലാക്കപ്പെടാഞ്ഞതുകൊണ്ട് ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കപ്പെട്ടിട്ടുള്ള ഒരാളാണ് ഈയുള്ളവന്‍. ചുമ്മാ ചാറ്റ് ചെയ്യുമ്പോള്‍ പോലും അത്തരം കുഴപ്പങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

പക്ഷെ ഒരു കുഴപ്പം ഇനിയും അവശേഷിക്കുന്നു. മറുവശത്തിരിക്കുന്നയാള്‍ ഈ സ്മൈലി എന്താണെന്നും, അതിട്ടാല്‍ പിന്നെ “കൊല്ലാന്‍” വരരുതെന്നും, എല്ലാം ലാഘവത്തിലെടുക്കണമെന്നും അറിയാത്ത ഒരുത്തന്‍/ഒരുത്തി ആണെങ്കില്‍ കുഴഞ്ഞു.

അതുകൊണ്ട് ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റിന്റെ യു.ആര്‍.എല്‍. ഞാന്‍ എന്റെ ഫേവറേറ്റിലിടുന്നു. അത്തരം ആളുകള്‍ക്ക് അയച്ചുകൊടുക്കാ‍ന്‍ വേണ്ടി. തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തിരുത്താന്‍ വേണ്ടി.

ഇനി പ്രത്യേകിച്ച് ഒരു സ്മൈലിയുടെ ആവശ്യമില്ലല്ലോ ?
എന്നാലും ഇരിക്കട്ടെ. :)

Babu Kalyanam said...

ജി. മനുവിന്റെ വാക്കുകള്‍ കടമെടുക്കട്ടേ:

"ഏത്തമിടാന്‍ സ്മൈലി ഇല്ലല്ലോ!!!"

:-)

bodhappayi said...

:)