2008-01-07

കൂര്‍ക്കുപ്പേരി

പറമ്പിലെ കൂര്‍ക്കക്കിഴങ്ങ് പാകായീന്ന്
ഇലയെല്ലാം വാട്ടിക്കാണിച്ചൂ
മണ്ണൊന്ന് തൊട്ടപ്പൊ
എന്റെ പൊന്നേ! സ്വര്‍ണ്ണം വിളഞ്ഞു കിടക്കുന്നൂ

ഉപ്പേരി വെയ്കണം നാളേയ്ക്ക്
കാളയിറച്ചീടൊപ്പം മറ്റന്നാള്‍
നാക്ക് കിടന്ന് പിടയ്ക്കും പൊന്നേ
വായിലെ വെള്ളമടുത്ത നനയ്ക്ക് പാകം

എന്നിട്ടെന്തണാ‍വോ കഞ്ഞിക്ക്
ഉപ്പേരി കൂട്ടിയപ്പോഴാകെ കയ്പ്പ്?
മകനിഷ്ടമാണെന്ന് കത്തില്‍ പറഞ്ഞിരുന്നൂ
ദൂരെയൊരാസ്പത്രീലെ കൂട്ടുകാരിക്കും

പങ്ക് വെക്കാനാവാതെ എന്റെ ദൈവേ!
ഇത്രേം സ്വര്‍ണ്ണം നീ വിളയിച്ചെട്ടെന്തു ഗുണം?

:: കന്നി കൂര്‍ക്ക കൃഷിക്ക് സമര്‍പ്പണം ::

11 പ്രതികരണങ്ങള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൂര്‍ക്കുപ്പേരി കൊള്ളാം.

സ്നേഹം കലര്‍ത്തിവെയ്ക്കാത്തോണ്ട കയ്പ്പ്

ദിലീപ് വിശ്വനാഥ് said...

പങ്ക് വെക്കാനാവാതെ എന്റെ ദൈവേ!
ഇത്രേം സ്വര്‍ണ്ണം നീ വിളയിച്ചെട്ടെന്തു ഗുണം?

അതെ. അതു സത്യം.

സു | Su said...

കൂര്‍ക്കുപ്പേരിയ്ക്ക് ഭയങ്കര എരിവ്. കണ്ണിക്കൂടേം മൂക്കീക്കൂടേം പുഴ വന്നു. ഇത് തിന്നാന്‍ വരേണ്ടായിരുന്നു. :(

നിര്‍മ്മല said...

എലേം വാട്ടി പൊതീംകെട്ടീ ഇങ്ങട് കൊണ്ട്വാ, കയ്പൊക്കെ മാറിക്കോളും.

മാണിക്യം said...

ഹോ കൊതി വരുന്നു!
ഒരു പങ്കു തന്നോളൂ
കൂര്‍ക്ക ഉപ്പേരിയും
കഞ്ഞിയും നല്ല് ചേര്‍ച്ചയാ!!
സ്നേഹാശംസകളൊടെ

Vanaja said...

“അച്ചുവിന്റെ അമ്മയ്ക്ക്“ (വനജ)ഏറ്റവും ഇഷ്ടം കൂര്‍ക്ക.
ലച്ചുവിന്റെ അമ്മയ്ക്ക് (വനജ) ഏറ്റവും ഇഷ്ടം കൂര്‍ക്ക.

ഇന്നലെ വീട്ടില്‍ കൂര്‍ക്കുപ്പേരിയാരുന്നു. കടേന്നു വാങ്ങി.

അതുല്യ said...

ഇഞ്ചീ എനിക്കാണേറ്റവും ഇതില്‍ അസൂയ. ഇഞ്ചി മലയാളവും ഇംഗ്ലീഷ് ബ്ല്ലോഗും ഒക്കെ സീരിയസ്സായിട്ട് തന്നെ കൊണ്ട് പോകുമ്പോഴും, അതില്‍ നല്ല നല്ല കുറിയ്ക് കൊള്ളുന്ന കാര്യങ്ങള്‍ ഒക്കെ എഴുതുമ്പോഴും, ഏത് ക്കാര്യവും എഴുതുമ്പോഴും ആ ഡീപ്പ് റൂട്ടായിട്ട് കുഴിച്ച് കേറി പോകുന്ന പോക്കും ഒക്കെ കാണുമ്പോ എനിക്ക് അസൂയ തോന്നിയട്ടുണ്ട്. എന്നാലും ഇത്രേം വലിയ ആസൂയ ഇപ്പോഴാണു.. ഇഞ്ചീടെ വീട്ടില്‍ കൂര്ക്ക കന്നി വിള വന്നൂന്ന് പറഞപ്പോ. എന്റ്t ഭഗോതീ എങ്ങനെ സഹിയ്കും. കൂര്‍ക്ക കൂര്‍ക്ക ന്ന് എറണകുളത്ത് കേട്ടും വാങ്ങീം ഇരുന്ന ഞാന്‍,(അത്രയ്ക് കൂര്‍ക്ക ഫാനാണു ഞാന്‍, കൂട്ടുന്നതിലും കൂടുതല്‍ ഇഷ്ടം അത് നന്നാക്കാനും, ആര്‍ക്ക്കെന്ന്കിലും ഉണ്ടാക്കി വലിയ ഒരു ബൌള്‍ വെള്ളിയ്യാശ്ച ഉച്ചയ്ക് എത്തിയ്കുമ്പോള്‍, അവര്‍ടെ മുഖത്തേ സ്നതോഷം കാണാനും), കൂര്‍ക്ക വിളയണത് കാണാനായിട്ട്, പാലക്കാട്ടിലെ എഴക്കാട് എന്ന സ്ഥലം വരെ പോയി. ആ പറമ്പിലെ ഉടമേടെ ഭാര്യ, രാവിലെ എന്നേം കൊണ്ട് പോയി, നല്ല പച്ചച്ച് കിടക്കുന്ന തോട്ടത്തീന്ന്, കുറെ തോണ്ടിയെടുത്ത്, തോട്ടത്തിന്റെ അടുത്തുള്ള്ല നീര്‍ച്ചാലില്‍ പോയി കരയിലിട്ട് കാലു കൊണ്ട് രണ്ട് തിരുമു തിരുമ്മി! ദേണ്ടേ ഇല്ലാം പോയി വജ്രം പോലെ അത് തിളങി! എന്നിട്ട് അവരത്, വേവിയ്ക്കാണ്ട്ണേ, ഉപ്പും മുളകും ഉള്ളീം ഒക്കെ പെരട്ടി വച്ച്, അര പാത്രം നല്ല ആട്ടിയ്യ വെളിചെണ്ണ വിറക് അടുപ്പില്‍ വച്ച് (അതും റബ്ബര്‍ വിറക് ഉപയോഗിയ്കുന്നവര്‍), അതിലേയ്ക് ഇതിട്ട്, കൂര്ക്കേം എണ്ണേം സമം സമം ആക്കി വഴറ്റി എടുത്തു.! ആണുങ്ങള്‍ക്കൊക്കെ നല്ല മധുരമുള്ള തെങ്ങിന്‍ കള്ളും കൂട്ടത്തില്‍! എന്താ ഒരു രസം. അത് പോലെ കൂര്‍ക്ക വിളവ് ഒക്കെ എടുക്കുന്ന ഇഞ്ചീ.. ദൈവം കൈ ശരിയ്കും ഇഞ്ചീടെ തലയില്‍ വച്ച് മറന്ന് പോയിരിയ്ക്കുന്നു. നല്ല പടോം. ഇവിടേം ഉണ്ട്, ഏതാണു ഇന്ത്യന്‍ മണി 90 രുപ വരുന്ന കൂര്‍ക്ക. കേരളത്തീന്ന് എന്ന് ലുലു പറയുന്നു. എന്നാലും ആര്‍ഭാടമാക്കാന്‍ പറ്റില്ല വയ്കുമ്പോ വില കാരണം.

ഡാലി said...

ദുഷ്ട, കൂര്‍ക്ക ഇണ്ടാക്കേക്കണു.:(
1. കൂര്‍ക്കുപ്പേരി,(അധികം വേവിക്കാതെ ധാരാളം വെളിച്ചെണ്ണെം ഉള്ളീം ഇട്ടത്) കൂര്‍ക്കേം എര്‍ച്ചീം(ഏറച്ചി മണം കിട്ടാന്‍ ധാരാളം കൂര്‍ക്കയിട്ട്) കൂര്‍ക്ക വറത്തരച്ചത്, കൂര്‍ക്കേം പരിപ്പും, കൂര്‍ക്കേം ചാളേം..ഹൊപ്രാന്താവും. കൊണ്ട് പോടീ നിന്റെ കൂര്‍ക്ക.

ഒക്ടൊബറിലാണ് ഞങ്ങടെ നാട്ടില്‍ കൂര്‍ക്ക മാര്‍ക്കെറ്റില്‍ കിട്ടി തുടങ്ങുക. ഒക്ടൊബര്‍ 24 മാലാഖേടെ പെരുന്നാള്‍. മെയില്‍ ഡിഷ് പോത്തിറച്ചി ഇട്ട കൂര്‍ക്കേം വട്ടേപ്പോം. ഹമ്മേ...

കഴിഞ്ഞ തവണത്തെ പെരുന്നാളിനു കൂര്‍ക്കയ്ക്ക് കയ്പ്പായിരുന്നൂന്ന് അമ്മേം പറഞ്ഞു.:( ഇക്കൊല്ലം പൊതുവെ കൂര്‍ക്കയ്ക്ക് ‘കട്ടാ‘ണെന്ന് തോന്നണു.

Umesh::ഉമേഷ് said...

ക്ലീഷേകളും അതിഭാവുകത്വവും കൂടിവരുന്നു ഇഞ്ചിപ്പെണ്ണേ. ആദ്യകാലത്തു് ഇഞ്ചിവായന ഒരു അനുഭവമായിരുന്നു. ഇപ്പോള്‍ ബോറടിച്ചു തുടങ്ങി.

Inji Pennu said...

നന്ദി ഉമേഷേട്ടാ ആ കമന്റിനു. ഞാന്‍ ശ്രദ്ധിക്കാം.

അപര്‍ണ്ണ said...

അതു ശരി, അപ്പോ പണ്ട്‌ ഇഞ്ചിമാങ്ങയില്‍ നട്ട കൂര്‍ക്ക വിളഞ്ഞു അല്ലേ. പങ്കു വെക്കാന്‍ അവിടെ കൂട്ടുകാരാരും ഇല്ലേ, അങ്ങിനെ വരാന്‍ വഴീല്ലല്ലോ. :)