2009-01-07

കുഞ്ഞനുറുമ്പുകള്‍!

വരിവരിയായി നീങ്ങുന്ന കുഞ്ഞനുറുമ്പുകളെ ശ്രദ്ധിച്ചിട്ടില്ലേ? എന്തൊരു രസമാണ് കണ്ടിരിക്കാന്‍. അതുപോലെയാണ് എനിക്ക് സമൂഹത്തിലെ നല്ല നല്ല കൂട്ടായ്മകളിലെ കുഞ്ഞനുറുമ്പുകളെ ഇങ്ങിനെ കണ്ടിരിക്കാനുള്ള കൌതുകം.

ഒരു നല്ല കാര്യത്തിനു വേണ്ടി കുറച്ച് സമാനമനസ്കര്‍ ഒത്തുചേരുക, അവര്‍ അതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്നിക്കുക, പ്രയത്നഫലം സഫലീകരിക്കുക. എനിക്കത് കടലിലെ സൂര്യാസ്തമയം കാണുന്നതിനേക്കാള്‍ മനോഹരമാണ്.

ആദ്യം കുഞ്ഞനുറുമ്പുകളുടെ പരോള്‍ എന്ന ടെലിഫിലിം‍. പരോള്‍ കണ്ടിറങ്ങുമ്പോള്‍ ഒരു നിലവിളി. (no pun intended) :), ആ നിലവിളിയില്‍ ഉരുത്തിരിയുന്ന കടങ്കഥകള്‍ - ഒരുപാടൊരുപാട് സന്തോഷം തോന്നുന്ന വാര്‍ത്തകള്‍.

ഇതില്‍ ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ? കുഞ്ഞനുറുമ്പുകള്‍ ആഘോഷിക്കുമ്പോള്‍ നമ്മള്‍ക്കും കൂടെ ചേരാം? അല്ലെങ്കിലും നമ്മളില്ലാതെ എന്താഘോഷം? :P



(ഞാന്‍ ബുക്ക് റിപ്പബ്ലിക്കില്‍ അംഗമല്ല. വിശദവിവരങ്ങള്‍ക്ക് ബുക്ക് റിപ്പബ്ലിക്കുമായി ബന്ധപ്പെടുക.)

6 പ്രതികരണങ്ങള്‍:

Anonymous said...

ഹോ! സമാധാനം..ഇവിടിതിന്റെ ഒരു കുറവുണ്ടാരുന്നു.!

ഗുപ്തന്‍ said...

അല്ലെങ്കിലും നമ്മളില്ലാതെ എന്താഘോഷം? :P

അദാണ്... :)

മൂര്‍ത്തി said...

ഭാവുകങ്ങള്‍. അഭിനന്ദനങ്ങള്‍.

മേരിക്കുട്ടി(Marykutty) said...

നല്ല തുടക്കം..

Anil cheleri kumaran said...

ശരി തന്നെ

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍.