2009-01-11

എന്നെ അറിയുമോ?

ഇതെന്ത് ചെടിയാണെന്ന് ആര്‍ക്കെങ്കിലും അറിയോ? ഇത് ഇങ്ങിനെ ഞെക്കുമ്പൊ ടപ്പേന്ന് ഇങ്ങിനെ പൊട്ടും ചെറിയ പൊട്ടാസു പോലെ. നാട്ടില്‍ ഞാന്‍ തീരെ കുഞ്ഞിലേ ഇതിനെ എവിടെയോ എപ്പോഴോ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഇത് പൊട്ടിച്ച് കളിച്ചിട്ടുമുണ്ട് എന്നൊരു അവ്യക്തമായ ഓര്‍മ്മ. അതിനു ശേഷം ഞാന്‍ ഇത് കണ്ടിട്ടില്ല.
ഇത് ഇവിടെ ഇങ്ങിനെ ഒരു അടച്ചിട്ട വീടിന്റെ മുന്നില്‍ കല്ലും കായും പൂവും പെറുക്കി നടക്കുമ്പൊ കണ്ടതാണ്. ആരെങ്കിലും സഹായിച്ചാല്‍ റൊമ്പ നന്ദി.



ഇതിന്റെ ഇല കണ്ടാല്‍ എങ്കിലും മനസ്സിലാവുമെങ്കില്‍...

27 പ്രതികരണങ്ങള്‍:

ഹരീഷ് തൊടുപുഴ said...

നാവിലു നില്‍ക്കുന്നുണ്ട്; ഇങ്ങോട്ടേക്കു വരണില്ലാ...

എന്റെ ചെറുപ്പത്തില്‍ അമ്മ, ഇതിനെ പാമ്പിന്‍ പൂവ് ആണെന്നു പറഞ്ഞ് പേടിപ്പിക്കുമായിരുന്നു...
ഹോ! ഓര്‍മ്മ വരുന്നില്ല...

വിഷ്ണു പ്രസാദ് said...

ഇതാണ് ഇഞ്ചിപ്പെണ്ണേ ഇലമുളച്ചി... :)

Unknown said...

thiruvananthapurathu, ithine "Chodakku poo" ennu parayum. pachakkari stallilokke vanganum kittumaayirunnu. Pakshe kazhinja oru 10 varshamaayi njan ivale kandittilla.

കിഷോർ‍:Kishor said...

ഇഞ്ചീ, ഇല കണ്ടിട്ട് മലബാര്‍ ഭാഗത്ത് ‘കാട്ടപ്പ’ എന്ന് വിളിക്കുന്ന ഇലയില്‍ നിന്നും മുളക്കുന്ന ചെടി തന്നെ. പണ്ട് സ്കൂളില്‍ സ്ലേറ്റ് മായ്ക്കാന്‍ ഇതിന്റെ മാംസളമായ ഇല ഉപയോഗിച്ചിരുന്നു. പൂവ് ഞാന്‍ കണ്ടിട്ടേയില്ല!

അനില്‍ശ്രീ... said...

പേരൊക്കെ മറന്നു, എങ്കിലും കിഷോര്‍ പറഞ്ഞത് സത്യം. ഇതിന്റെ ഇലയിലെ ഒരോ മുട്ടില്‍ നിന്നും കിളിര്‍പ്പ് വരും. അങ്ങനെ പുതിയ ചെടി ഉണ്ടാകും. ഇല ഒടിച്ചാല്‍ വെള്ളം വരും, അത് കൊണ്ട് സ്ലേറ്റ് മായിച്ചിരുന്നു. പൂവും കണ്ടിട്ടുണ്ട്. ഇത് ചട്ടിയിലും മുറ്റത്തും ഒക്കെ വളര്ത്തിയിരുന്നു.

സു | Su said...

മഷിത്തണ്ട് എന്നുതന്നെയാണ് ഇതിനും ഞങ്ങൾ പറയുക.

aneel kumar said...

http://en.wikipedia.org/wiki/Kalanchoe_pinnata

Anonymous said...

കണ്ടിട്ടുണ്ട് . പക്ഷെ പേര്‍ അറിയില്ല.

ബിന്ദു കെ പി said...

ഇഞ്ചി,
ഇതിനു ഞങ്ങളുടെ നാട്ടിൽ ‘എലേമ്മെത്തൈ’ എന്നാണ് പറയുക. ഇലയിന്മേൽ തൈ എന്നർത്ഥം. പലരും പറഞ്ഞതുപോലെ സ്ലേറ്റ് മായ്ക്കാൻ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇലയുടെ കുനിപ്പുകളിൽ നിന്ന് പുതിയ ചെടി കിളിർക്കുന്നത് നിരീക്ഷിക്കൽ കുട്ടിക്കാലത്തെ ഒരു കൗതുകമായിരുന്നു. ഇല പറിച്ച് മണ്ണിൽ വെറുതേയിട്ടാൽ പോലും അതിൽനിന്ന് പുതിയ കിളിർപ്പ് വരുമായിരുന്നു. പുസ്തകത്തിനുള്ളിൽ ഒരു അമൂല്യവസ്തു പോലെ ഇത് കൊണ്ടുനടക്കാറുണ്ട്. പണ്ട് തോട്ടിൻ‌വക്കത്തും മറ്റും ധാരാളം ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്. ധാരാളമില്ലെങ്കിലും).

Anonymous said...

ഇതിന്റെ വേരിന്റെ ഒരു പരിശ്ചേദം മൈക്രൊസ്കോപ്പ് വെച്ചു വലുതാക്കിയത് പോസ്റ്റ് ചെയ്യാമോ?
കോശഗണങ്ങളുടെ ഭിത്തിയുടെ വ്യാസം വെച്ച് കണ്ടു പിടിക്കുന്നതാണ് എളുപ്പം, സാധാരണ ഞാന്‍ ചെയ്യുന്നതും.

പൊട്ട സ്ലേറ്റ്‌ said...

ഒരു വെറും , തണ്ടും, പിന്നെ ഇലയും (ചുമ്മാ കിടക്കെട്ടെന്നെ) സുല്ഫുരിക് ആസിഡില്‍ ഇട്ടതിന്റെ സൂം ചെയ്ത ഫോട്ടോ ഒന്നു പബ്ലിഷ് ചെയ്യാമോ?. തന്മാത്ര ഖടന വച്ചു പേരു കണ്ടു പിടിക്കാനാ !

അനോണി ആന്റണി said...

ഇഞ്ചീ,
സായിപ്പന്മാര്‍ ഇതിനെ കത്തീഡ്രല്‍ ബെല്‍, എയര്‍ പ്ലാന്റ് എന്നൊക്കെ വിളിക്കും. ഗോയ്ഥേയ്ക്ക് പ്രിയപ്പെട്ട ചെടി ആയിരുന്നതിനാല്‍ ഗോയ്ഥെ പ്ലാന്റ് എന്നും പേരുണ്ട്. ഇതൊക്കെ ഒരു പേരാണോ.

ശാസ്ത്രീയമായി ഇതിനു പേരിട്ടത് മലയാളിയാണ്‌. അല്ല ഇതിന്റെ ശാസ്ത്രനാമം എന്താ
Bryophyllum എന്നു വച്ചാല്‍ phyllus ഇലയില്‍ നിന്നും - bryo മുളയ്ക്കുന്നത് . ഇലമുളച്ചി എന്ന് മലയാളം പേര്‍.

ചിത്രത്തില്‍ കാണുന്നത് ബ്രയോഫൈലം പിന്നാറ്റം . ആയുര്‌വ്വേദ ഹോമിയോ മരുന്നുകള്‍ ഇതില്‍ നിന്ന് എടുക്കുന്നുണ്ട്. ട്യൂമര്‍ വളര്‍ച്ച ഇന്‍‌ഹിബിറ്റ് ചെയ്യുന്ന എന്തോ കെമിക്കല്‍ ഇതിലുണ്ടെന്ന് വായിച്ച ഓര്‍മ്മ. പ്രാണികള്‍ കടിച്ചാല്‍ നീരുവരാതിരിക്കാന്‍ ഇലമുളച്ചി അരച്ചു തേച്ചല് സഹായമാകും. സം‌ഗതി എന്തായാലും ഇത് വലിയ തോതില്‍ തിന്നാല്‍ കന്നുകാലികളുടെ ഹൃദയത്തില്‍ ടാകിക്കാര്‍ഡിയയും അവരോഹണത്തില്‍ ബ്രാഡിക്കാര്‍ഡിമ്യും ഉണ്ടാകാറുണ്ട്.

വെയിലുള്ള കാലാവസ്ഥയില്‍ ഇലമുളച്ചിയുടെ ഇല നരച്ച പച്ചയാണ്‌. ഈ ഫോട്ടോ എടുത്ത സ്ഥലത്ത് വെയിലിനു കുറവനുഭവപ്പെടുന്നുണ്ടാവണം, ഇല ചുവന്ന കാരണം അതാവും.

Bryophyllum daigremontianum എന്ന തരം ഇലമുളച്ചിയാണ്‌ നാട്ടില്‍ കൂടുതല്‍ കാണുക. ഇവയും പൂക്കുമെങ്കിലും വല്ലപ്പോഴുമേയുള്ളു. പൂത്താല്‍ തന്നെ കത്തീഡ്രല്‍ ബെല്ലിനോളം ചന്തവുമില്ല . (ചിലതരം ഭക്ഷണത്തിനും പച്ചമരുന്നിലും ചേര്‍ക്കുന്നതും ഇതാണ്‌, B. pinnatum അല്ല )

ഇലമുളച്ചി സ്വാഭാവികമായി ഇന്ത്യയില്‍ ഉരുത്തിരിഞ്ഞതല്ല. മഡഗാസ്കര്‍ സ്വദേശിയായ ഇവള്‍ അലങ്കാരച്ചെടിയായി ഇന്ത്യയിലെത്തി പിന്നെ അങ്ങനെ നാട്ടിന്‍‌പുറത്തൊക്കെ ചുറ്റിത്തിര്‍ഞ്ഞതാണ്‌.

റിപ്പോര്‍ട്ടര്‍
അനോണിയോസ് അന്റോണിയോസ് ഫിക്റ്റീഷ്യസ് B.com (Botany)

Anil cheleri kumaran said...

ഈ ചെടി ഞാന്‍ ആദ്യമായാണു കാണുന്നത്. നന്ദി.

A Cunning Linguist said...

ഇനി മുതല്‍ ഇതിന്റെ പേര് ഞെക്കിപ്പൊട്ടി എന്നായിരിക്കും... :)

kichu / കിച്ചു said...

എന്റെ അനോണി റിപ്പോര്‍ട്ടറേ...

എനിക്ക് ഇനി ഒരു explanation നും scope ഇല്ലല്ലൊ..

ബികൊം ന് ഇത്രയൊക്കെ പഠിപ്പിച്ച കോളേജ് കൊള്ളാലോ.

K M F said...

very nice post

പാച്ചു said...

ഈ മുകളില്‍ പറഞ്ഞ ആന്‍്സേര്‍്സ് എല്ലാം കൂടെ അരച്ച് കലക്കിയാല്‍് അതാണ്‌ ശെരിക്കും ആന്‍സര്‍.

jijijk said...
This comment has been removed by the author.
jijijk said...

ഗുണ്ടര്‍ട്ട് ഇലമുളച്ചിയ്ക്ക് ഇംഗ്ലീഷില്‍ കൊടുത്ത അര്‍ത്ഥം the air plant എന്നാണു. എന്നിട്ട് ആ പ്രയോഗം -- ഇലമുളച്ചി -- പ്രദേശികമാണെന്നും പറഞ്ഞിട്ടുണ്ടു. അതായതു വടക്കന്‍ ഭാഗത്തെ പേര്.

Anonymous said...

ഹമ്മേ! ഇഞ്ചിയുടെ ചെടി ഇത്രയും ഭീകരമായ സംഭവമാണെന്ന് അനോണി ആന്റണിയുടെ കമന്റ് വായിച്ചപ്പോഴാണ് ബോധ്യം വന്നത്. ഈ ചെടിയെ ഓടിച്ചിട്ട് പിടിച്ച് ഫോട്ടോയെടുത്ത ഇഞ്ചിക്കും ക്യാമറയ്ക്കും എന്റെ അഭിനന്ദനങ്ങൾ.

Mangifera indica, Moringa oleifera എന്നീ അപൂർവ്വ ചെടികളുടെ ചിത്രം കൂടെ പോസ്റ്റ് ചെയ്യാമോ പ്ലീസ്.

Kumar Neelakandan © (Kumar NM) said...

ഞൊട്ടിക്കാ‍..!
നെറ്റിയിലും കവിളിലുമൊക്കെ തട്ടി ടപ്പ് ടപ്പ് എന്ന് പൊട്ടിക്കും. ഓരോ പൊട്ടലും നെറ്റിയിലും കവിളിലും ഒരു തണുപ്പാണ്.
ആദ്യമൊക്കെ വായുകയറ്റാന്‍ ഊതി വീര്‍പ്പിക്കണം. നല്ല എക്സ്പര്‍ട്ട് ആയിക്കഴിഞ്ഞാല്‍, വിരലുകള്‍ ചേര്‍ത്ത് വച്ചൊന്നു പിഴിഞ്ഞാല്‍ അതില്‍ വായു നിറയും. താളത്തില്‍ പൊട്ടിക്കാം. ചുണ്ടില്‍ നിന്നും നെറ്റിയിലേക്ക് നീളുന്ന തണുത്ത പൊട്ടലുകള്‍.
ഞൊട്ടിക്കാ. അങ്ങനെ തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.
സ്വന്തം പറമ്പില്‍ ഇല്ലാത്തവര്‍ ചന്തയില്‍ നിന്നും ഇതുപൊലെ പൊട്ടിച്ചുകളിക്കല്‍ “എന്റര്‍ടൈന്മെന്റിനായി” കാശുകൊടുത്തു കുലയോടെ വാങ്ങുന്ന ഇനം ഇതൊന്നു മാത്രമേയുണ്ടായിരുന്നുള്ളു പണ്ട്.

ഓര്‍മ്മയില്‍ നൊസ്റ്റാള്‍ജിയയുടെ ഞൊട്ടിഒടിക്കല്‍! :)

ശിശു said...

ഇത് മഷിത്തണ്ടല്ല, മഷിത്തണ്ട് അല്ലെങ്കില്‍ വെറ്റമഷി ഇത്ര വലുതല്ല, ചെറിയ ഇലകളും തണ്ടുമുള്ള ഒരു ചെടിയാണത്.. ഇതിനു ഞങ്ങള്‍ ജയിപ്പില എന്നു വിളിച്ചിരുന്നു. എല്ലാ കുട്ടികളും പരീക്ഷ കഴിഞ്ഞാല്‍ ഇതിന്റെ ഒരില പുസ്തകത്താളില്‍ വച്ച് അടച്ചു ദിവസങ്ങളോളം വയ്ക്കും. റിസല്‍ട്ടറിയാറാകുമ്പോള്‍ തുറന്ന് നോക്കിയാല്‍ ജയിക്കുമെങ്കില്‍ അതിന്റെ അഗ്രങ്ങളില്‍നിന്നും മുളവരുമെന്നും ഇല്ലെങ്കില്‍ മുളക്കില്ലെന്നുമായിരുന്നു വിശ്വാസം. അങ്ങനെയാണ് ഇതിന് കുട്ടികളുടെയിടയില്‍ ജയിപ്പില എന്ന പേരുവീഴാന്‍ കാരണമെന്നു കരുതുന്നു. യഥാര്‍ത്ഥപേരറിയില്ല.. ഒന്നറിയാം, ഇതല്ല മഷിത്തണ്ട്.

kichu / കിച്ചു said...

കുമാര്‍..

അതു വേറെ ചെടി അല്ലേ.അതിന്
“ഞൊട്ടാഞൊടിയന്‍” എന്നാ ഞങ്ങള്‍ പറയുന്നത്.

Jayasree Lakshmy Kumar said...

ഉവ്വ്. കണ്ടിട്ടുണ്ട്. പക്ഷെ ഞൊട്ടാഞൊടിയൻ എന്ന് അമ്മയിൽ നിന്നും മറ്റും കേട്ടിരിക്കുന്ന പേര് ഇവന്റെ ആണോന്നറിയില്ല.
എന്തൊരു ഭംഗിയാണീ ചിത്രത്തിന്! പ്രത്യേകിച്ചും ആദ്യത്തേതിന്

പാഞ്ചാലി said...

ഇല കണ്ടിട്ട് ഇലമുളച്ചിയാണെന്ന് തോന്നുന്നു. പക്ഷേ പൂവുംകായുമൊന്നുമതില്‍ കണ്ടതായി ഓര്‍ക്കുന്നില്ല!
ഞൊട്ടാഞൊടിയന്‍ എന്നു ഞങ്ങള്‍ വിളിക്കുന്നത് ഈ ചെടിയെയാണ് .

Zebu Bull::മാണിക്കൻ said...

ഇലമുളച്ചി -> + 1 വോട്ട്
അനോണി ആന്റണി -> + 1 കൊടുകൈ

Anonymous said...

ithu thottavaadi alle..?