2009-01-14

പലസ്തീനിലെ ഊണുമുറി

ഇന്ന് സാറായുടെ പിറന്നാളാണേ
എല്ലാവര്‍ക്കും സ്വാഗതുമുണ്ടേ
ഒരേ പിഞ്ഞാണത്തിനു ചുറ്റുമിരുന്നു
നമ്മളെല്ലാം ഒരുമിച്ചു കഴിച്ചുകൂടും

വലിയ പിഞ്ഞാണത്തില്‍ ഉമ്മ സദ്യ വിളമ്പും
കോഴിക്കാലു, ഖുബൂസ്, ആട്കറി,
നല്ല വിശേഷമാണേ
എല്ലാവര്‍ക്കും സ്വാഗതുമുണ്ടേ

ഒരറ്റത്ത് തലയില്ലാതെ മെഹമൂദിക്കാ
ഇപ്പറത്ത് രണ്ടു കൈയ്യുമില്ലാതെ സെബിനിത്ത
കുഞ്ഞഹമ്മദിന്റെ പങ്കാരു കഴിക്കും ?
അവന്റെ മുഖം മുഴുവന്‍ കുപ്പിച്ചില്ലല്ലേ?

പുറത്തു വെടിയൊച്ചയല്ലായെന്ന് ;
കുറുമ്പന്‍ ചെക്കന്മാര്‍, ഞാന്‍ സ്കൂളില്‍ പോയിരുന്നപ്പോള്‍
പൊട്ടാസു പൊട്ടിച്ചു കളിക്കുന്നതാണെന്ന്
ആരുമെന്തേ വിശ്വസിക്കാത്തത്?

ബോം‌ബിന്റെ ഒച്ച എങ്ങിനെയിരിക്കുമുമ്മേ
അതറിയുന്നതിനു മുന്‍പേ മയ്യത്താവുമെന്ന് വാപ്പ
എല്ലാമറിയും മുന്‍പേ മയ്യത്താവാമെന്നതിനു
മാത്രമാണിപ്പോള്‍ ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്

പലസ്തീനേ, പലസ്തീനേ
മറവു ചെയ്യപ്പെടുന്ന മണ്ണിലെങ്കിലും
നമ്മളൊന്നായിത്തീരില്ലേ?


Where are people supposed to go? Those in the center of the city such as my family are already being bombarded, and each home is already accommodating at least 1 or 2 families that have fled their areas. UNRWA shelters are already full and the streets aren’t safe. So we are people are being forewarned when in reality, they have no option but to stay put. Many people feel that it would be more merciful not to be warned of the imminent deaths.

24 പ്രതികരണങ്ങള്‍:

ജിപ്പൂസ് said...

" ഒരറ്റത്ത് തലയില്ലാതെ മെഹമൂദിക്കാ
ഇപ്പറത്ത് രണ്ടു കൈയ്യുമില്ലാതെ സെബിനിത്ത.
കുഞ്ഞഹമ്മദിന്റെ പങ്കാരു കഴിക്കും ?
അവന്റെ മുഖം മുഴുവന്‍ കുപ്പിച്ചില്ലല്ലേ? "

നന്നായിരിക്കുന്നു ഇഞ്ചിപ്പെണ്ണേ...
നാലാളറിയട്ടെ ഫലസ്തീനികളുടെ പിറന്നാളാഘോഷം.

പ്രയാണ്‍ said...

'പൊട്ടാസു പൊട്ടിച്ചു കളിക്കുന്നതാണെന്ന്' ഇപ്പം പൊട്ടണത് പൊട്ടാസാ..അതിലും വലുതൊന്ന് പൊട്ടും....കാത്തിരിക്കാം

Radheyan said...

ഒരുപാട് ദൈവങ്ങള്‍ പങ്കുവെച്ച ഭൂമിയായത് കൊണ്ടാണോ എന്നറിയില്ല
ഇന്ന് ഈ മണ്ണില്‍ മരണം മുക്തിയാണ്
ജീവതം ചോരയുടെയും കണ്ണീരിന്‌റ്റെയും
വെടിമരുന്നിന്റെയും നിസ്സഹായതയുടെയും
ആര്‍ത്തനാദങ്ങളുടെയും ഒരു കൊളാഷും

സു | Su said...

മറവു ചെയ്യപ്പെട്ട മണ്ണിലൊന്നാവും. അവിടെയും യുദ്ധമാവുമോന്ന് ആർക്കറിയാം!

t.k. formerly known as thomman said...

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നല്ലതാണ്. പക്ഷേ, ഈസ്രയേലിനെ ഭൂമുഖത്തു നിന്ന് പുകച്ചുകളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവരുടെ അയല്‍‌ക്കാരെയും പലസ്തീനികളുടെ നേതൃത്വത്തെയും ഈ സമയത്ത് ഓര്‍ക്കാതെ പോകുന്നത് ശരിയല്ല. സമാധാനത്തിനുപകരം ഗാസയും വെസ്റ്റ് ബാങ്കും വിട്ടുകൊടുത്ത് അവിടെ പലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതിന്ന് ഈസ്രയേല്‍ തയ്യാറാണല്ലോ. അതിന്നുപകരം പ്രചരണത്തിന്നു വേണ്ടി, സാധാരണ ജനങ്ങളെ ഉന്നം വെച്ച് റോക്കറ്റുകള്‍ വിക്ഷേപിച്ച്, ഈസ്രയേലിനെക്കൊണ്ട് ഇത്തരം കടുംകൈകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഹമാസ് ആണ് ജനങ്ങളുടെ ജീവിതം ഇട്ട് പന്താടുന്നതും നിരുത്തരവാദപരമായി പെരുമാറുന്നതും.

ഈ കവിത അതിന്റെ ഉദ്ദേശം നിറവേറ്റുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് പലസ്തീനുള്ള പിന്തുണ ഏകപക്ഷീയമായി പോകുന്നതിന്ന് ഒരുദാഹരണം കൂടിയാണ് ഇത്. ദാര്‍‌ഫറില്‍ അറബികള്‍ തദ്ദേശിയരായ സ്ത്രീകളെ കൂട്ടബലാല്‍‌സംഗം ചെയ്തപ്പോഴും; മൌറി‌റ്റാനിയയില്‍ അവര്‍ അടിമത്വത്തിന് കൂട്ടുനില്‍‌ക്കുമ്പോഴും; ആഫ്രിക്കയില്‍ തന്നെ മറ്റു പലയിടങ്ങളില്‍ അവര്‍ പെണ്‍‌കുട്ടികളെ ലിംഗപരിച്ഛേദനത്തിന് വിധേയരാക്കുമ്പോഴും; യൂറോപ്പില്‍ അറബി വംശജരായ പെണ്‍‌കുട്ടികള്‍ കന്യകാചര്‍മ്മം തിരിച്ചുപിടിപ്പിക്കാന്‍ (വിവാഹിതരാകാന്‍ വേണ്ടി) നിര്‍ബന്ധിതരാകുമ്പോഴും ഇത്തരത്തിലുള്ള രോഷം മലയാളത്തില്‍/കേരളത്തില്‍ ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയിട്ടുണ്ട്.

ഈസ്രയേലിന്റെ സഹായത്തോടെ, ചെറിയ തോതിലുള്ള ( നിലവിലുള്ള ഈസ്രയേലിന്റെ നാശമൊഴിവാക്കിക്കൊണ്ടുള്ള) ഒരു പലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണമാണ് ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമാകുക. പക്ഷേ, അത്തരമൊരു പരിഹാരത്തിന് വിലങ്ങുതടി ഹമാസ് പോലെയുള്ള തീവ്രവാദികളാണ്. തല്‍ക്കാലം അവര്‍ക്ക് കാറ്റ് വിതച്ച്; കൊടുങ്കാറ്റ് കൊയ്യാനാണ് താല്പര്യം.

Inji Pennu said...

തൊമ്മന്‍
മറ്റൊരിടത്ത് ഇപ്പോഴൊരു കമന്റിട്ടതേയുള്ളൂ. അത് തന്നെ ഇവിടെ എഴുതുന്നു.

കുറച്ച് ചോദ്യങ്ങള്‍
1. ഇപ്പോഴത്തെ ഹമാസിനെ ചെല്ലും ചെലവും കൊടുത്ത് പി.എല്‍.ഒ-ക്കെതിരെ വളര്‍ത്തിക്കൊണ്ടു വന്നത് ഇസ്രായേലല്ലേ?
2. ആദ്യത്തെ ഇന്തിഫിദ (Intifida) നടന്നത് സമാധാനപരമായിട്ടായിരുന്നില്ലേ? അത് നശിപ്പിക്കാന്‍ ഇസ്രായേല്‍ എന്തുമാത്രം പൊരുതി? പത്തു വയസ്സിനു താഴെ മുപ്പതിനായിരത്തോളം കുട്ടികള്‍ അന്ന് മരിച്ച് വീണില്ലേ? അന്നു സമാധാനത്തിന്റെ പാത നോക്കിയ പലസ്തീന്‍ കുട്ടികളെ അരിഞ്ഞു വീഴ്ത്തിയ ഇസ്രായേല്‍ ഭയന്നത് പലസ്തീന്‍ കൊടുക്കേണ്ടി വരുമെന്നല്ലേ? അല്ല്ലാതെ പലസ്തീന്‍ ഉണ്ടാവണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അത് സ്വീകരിക്കുക അല്ലേ ചെയ്യുള്ളൂ‍ൂ. ലോകത്തിലെ ജനങ്ങളും എന്തിനു ഇസ്രായേലിലെ ജനങ്ങള്‍ പോലും അന്നത്തെ ഇസ്രായേലിന്റെ ക്രൂരമായ അടിച്ചമര്‍ത്തിലനെതിരെ നിലകൊണ്ടില്ലേ? സമാധാപരമായ പാലസ്തീന്‍ വിമോചന സമരങ്ങള്‍ ഒരിക്കലും വെച്ചു പൊറുപ്പിക്കാത്തത് ഇസ്രായേല്‍ അല്ലേ?

ഇസ്രായേലിനു ഒരു രാജ്യമായിരിക്കാനും അവരുടെ ജനതയെ സംരക്ഷിക്കാനുമുള്ള എല്ലാ അധികാരവും റൈറ്റ്സും ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുമ്പോള്‍ പ്രതികാരത്തോടെ ഒരു കശാപ്പ് ശാലയായി മാത്രം പലസ്തീനെ കരുതുന്നുതും ഈ യുദ്ധം ഇത്രയും നീട്ടിക്കൊണ്ടു പോവുന്നതും ഹമാസിനെതിരെയാണെന്ന് വിശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേല്‍ കാണിക്കുന്നത് പൈശാചികമായ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണ്. ഇത് നടക്കുമ്പോള്‍ ഇതിനെതിരെ നമ്മള്‍ ഒരു വാക്കെങ്കിലും ഉച്ചരിച്ചില്ല്ലെങ്കില്‍ നമ്മളിലെ മനുഷ്യത്വം എന്നേ നഷ്ടപ്പെട്ടിരിക്കുന്നുവെന്നൂ വേണം കരുതാന്‍. ഒരു ആയുദ്ധം പോലും കൈവശമില്ലാത്ത ഇത്രയും ജനങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഗാസയില്‍ കെമിക്കല്‍ ബോംബിടാന്‍ ഇസ്രായേലിനു എങ്ങിനെ കഴിയുന്നു? എന്തു യുദ്ധനീതിയാണിത്? പുതിയ അമേരിക്കന്‍ പ്രസിഡന്റ് വരുന്നതിനു മുന്‍പേ ഗാസ വെടിപ്പാക്കി വെക്കാനും ഇസ്രായേലിന്റെ അടുത്ത ഇലക്ഷന്‍ ലാക്കാക്കിയും കാണിക്കുന്നാ ഈ ക്രൂരതയെ ഇനിയും റൈറ്റ് റ്റു ഡിഫന്റ് എന്ന കണക്കില്‍ പെടുത്തുന്നത് ഈ യുദ്ധത്തിന്റേയോ അല്ലെങ്കില്‍ ഇത്രയും നാളുമുള്ള ചരിത്രത്തിന്റേയോ നേര്‍ക്കുള്ള കണ്ണടച്ചിരുട്ടാക്കല്‍ മാത്രമാണ്.

ഇസ്രായേല്‍ ശ്രമിക്കുന്നത് ഇനിയൊരിക്കലും പലസ്ത്രീനുകള്‍ സംസാരിക്കരുതെന്നാണ്. They are trying to break the spirit and soul of Palesintians. അതു മാത്രമേയുള്ളൂ. ഇനിയൊരു അന്‍പത് കൊല്ലത്തിനു ഒരു ജനത ഇതിന്റെ മുറിവുകളുമായി ഭയന്ന് കഴിയണം എന്ന ആഗ്രഹം. ഈ നരഹത്യയെ യുദ്ധമായിപ്പോലും ന്യായീകരിക്കാന്‍ സാധ്യമല്ല.

ഒരു ഇസ്രായേല്‍ ജീവനു ഇപ്പോള്‍ നൂറ് പലസ്തീനികളും വിലയാണ് ഇസ്രായേല്‍ ഇട്ടിരിക്കുന്നത്. അത് നാളെ ഇരുന്നൂറും മുന്നൂറും ആവും എന്നു മാത്രം. അതില്‍ കുട്ടികളും സ്ത്രീകളും പെടും. കുട്ടികളെ ടാര്‍ഗെറ്റ് ചെയ്യുക ഇസ്രായേലിന്റെ പ്രധാന സ്രാറ്റജിയാണ്, അവര്‍ വളരില്ലല്ലോ പലസ്തീന്‍ ചോദിക്കാന്‍!

ഹമാസും മറ്റും തീവ്രവാദികളല്ലായെന്ന് ആരും പറയുന്നില്ല, തീവ്രവാദത്തെ നേരിടുക തന്നെ വേണം. പക്ഷെ അതിനു ഇപ്പോള്‍ കാണിക്കുന്നത് ഹമാസിനെതിരെ എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

എല്ലാവര്‍ക്കും എല്ലാ ഇഷ്യൂസിലും അഭിപ്രായം ഉണ്ടായിക്കൊള്ളണമെന്നില്ല പക്ഷെ തൊമ്മന്‍ പറയുന്ന മലയാളികള്‍ക്ക് മറ്റെങ്ങും തോന്നാത്ത നോവ് ഇസ്രായേലിനോട് തോന്നുന്നത് തീര്‍ച്ചയായും സാമ്രാജത്വവും അമേരിക്കയും ഇതില്‍‍ കൂട്ടികുഴക്കപ്പെടുന്നതുകൊണ്ടാണ്. അതുമാത്രമല്ല റഷ്യന്‍ആയുധ സഹായത്തില്‍ അറബികള്‍ നടത്തിയ ആറു ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ ജയിച്ചപ്പോഴും. പലസ്തീനു വേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് മുറവിളികളില്‍ തീര്‍ച്ചയായും പതിരുണ്ട്. അത് സമ്മതിക്കാതെ വയ്യ.

t.k. formerly known as thomman said...

ഹമാസിനെ ഈസ്രയേല്‍ ഉണ്ടാക്കുകയോ പിന്തുണച്ചിട്ടുണ്ടോ ഉണ്ടാവും. (ഇന്ദിരാഗാന്ധി ബിന്ദ്രന്‍‌വാലയെ ഉണ്ടാക്കിയതുപോലെ) . പക്ഷേ, ഇപ്പോള്‍ അവരെ സഹായിക്കുന്നത്, പ്രത്യേകിച്ച് ആയുധമെത്തിച്ചുകൊടുക്കുന്നത് ഇറാനും സിറിയയും ആണല്ലോ. ഈസ്രയേലിനെ ഇല്ലാതാക്കുക എന്ന ഒറ്റ ഉദ്ദേശമേ അറബി രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇപ്പോള്‍ ഇറാനും സിറിയയ്ക്കും (പണ്ട് ഈജിപ്തിനും സിറിയക്കും ജോര്‍‌ഡാനും), ഉള്ളൂ. തൂത്താല്‍ പോകുന്നതല്ല പലസ്തീന്‍ പ്രശ്നമെന്ന് ഈസ്രയേലിന് ഇപ്പോള്‍ അറിയാവുന്നതുകൊണ്ട് പലസ്തീന്‍ രാഷ്ട്രത്തിന് അവര്‍ എതിരല്ല. തന്നെയുമല്ല അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറുള്ള സ്ഥലങ്ങള്‍ ജോര്‍ഡാന്റെയും ഈജിപ്തിന്റെയും ഭാഗങ്ങള്‍ ആയിരുന്നു.

ഇഞ്ചി രണ്ടാമത് പറയുന്ന കാര്യങ്ങള്‍ എല്ലാം ശരി തന്നെയാണ്- ഈസ്രയേല്‍ അതിക്രൂരമായിട്ടാണ് അവിടെ ഇടപെടുന്നത്; ഒബാമ സര്‍‌ക്കാരിന്റെ കുറച്ചുകൂടി സന്തുലിതമായേക്കാവുന്ന ഇടപെടലിന്ന് മുമ്പ് ഹമാസിന്നെ തകര്‍ക്കുക എന്ന ഉദ്ദേശവും അവര്‍ക്കുണ്ട്. പക്ഷേ, നമ്മള്‍ കേരളീയര്‍, ഇതേ തോതില്‍ ലോകത്ത് നടക്കുന്ന, അറബികള്‍ തന്നെ പ്രതിഭാഗത്തുള്ള, പല പ്രശ്നങ്ങളിലും വേണ്ട പോലെ പ്രതികരിക്കുന്നില്ല എന്നാണ് എന്റെ പരാതി. പലസ്തീനിലും ഈസ്രയേലിലുമുള്ള അറബി ബുദ്ധിജീവികളുടെ കമ്യൂണിസ്റ്റ് ചായ്‌വ് ആയിരിക്കാം ഒരു കാരണം; മറ്റൊന്ന് ആഗോള മുസ്ലിം സാഹോദര്യം. പക്ഷേ, ഈസ്രയേലില്‍ കഴിയുന്നവര്‍ ചോരയും നീരുമുള്ളവരാണെന്നും ഹമാസിന്റെയും ഹിസ്‌ബൊള്ളയുടെയും റോക്കറ്റുകള്‍ ഏതു നിമിഷവും തലയില്‍ വീഴാമെന്ന സാ‍ഹചര്യത്തില്‍ അവര്‍ കഴിയേണ്ടത് തികച്ചും ഭീതിദമായ ഒരു അവസ്ഥയാണെന്നും നമ്മള്‍ മനസ്സിലാക്കണം. പട്ടാളത്തെയോ പോലീസിനെയോ അവര്‍ ആക്രമിച്ചെങ്കില്‍ അത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കരുതാമായിരുന്നു. പലസ്തീനികള്‍ തികച്ചും ദയ അര്‍ഹിക്കുന്നുണ്ട്; പക്ഷേ, യാസര്‍ അരാഫത്തിനെപ്പോലെ അഴിമതിക്കാരനും ഹമാസിനെപ്പോലെ തീവ്രവാദികളും പോലുള്ളവര്‍ അവരുടെ പ്രശ്നം ഏറ്റെടുക്കുമ്പോള്‍ അതിന്ന് പരിഹാരം ഉണ്ടാകാത്തത് സ്വാഭാവികം. വേണ്ടത് മഹ്‌മൂദ് അബ്ബാസിനെപ്പോലെയുള്ള ഒരാള്‍ക്ക് വര്‍ദ്ധിച്ച ജനപിന്തുണയാണ്; ഈസ്രയേലിനോടും അമേരിക്കയോടും വിലപേശാന്‍ തക്ക ശക്തി. പലസ്തീനികള്‍ അത്തരം പിന്തുണ കൊടുക്കാന്‍ തയ്യാറാകണം.

Nirar Basheer said...

ഇഞ്ചി ,ആധുനിക ലോകത്ത് ജീവിക്കുന്നു എന്ന് പറയുമ്പോള്‍ ലജ്ജയുണ്ട്. കവിത നന്നായി.. മരിചുവീഴുന്നത് ഇയ്യാംപാറ്റകള്‍‌ അല്ലല്ല്ലോ .. ലോകം അക്രമികലുടെ കയ്യിലാണ്‌.

സഹാനുഭുദികളായ നമ്മുക്കു പ്രാര്‍‌തഥിക്കാം‌....

Manoj മനോജ് said...

"തൂത്താല്‍ പോകുന്നതല്ല പലസ്തീന്‍ പ്രശ്നമെന്ന് ഈസ്രയേലിന് ഇപ്പോള്‍ അറിയാവുന്നതുകൊണ്ട് പലസ്തീന്‍ രാഷ്ട്രത്തിന് അവര്‍ എതിരല്ല. തന്നെയുമല്ല അവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറുള്ള സ്ഥലങ്ങള്‍ ജോര്‍ഡാന്റെയും ഈജിപ്തിന്റെയും ഭാഗങ്ങള്‍ ആയിരുന്നു."

തൊമ്മാ പാലസ്റ്റീന്‍ രാഷ്ട്രത്തില്‍ ഒരു ഇസ്രയല്‍ സംസ്ഥാനമുണ്ടായതും പിന്നീട് അത് ഇസ്രയേല്‍ രാജ്യമായി മാറീയതും അടുത്ത കാലത്ത് മാത്രമല്ലേ. ഇസ്രയേല്‍ എന്ന രാഷ്ട്രം ഉണ്ടായത് സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പറത്തിയല്ല എന്നും ചരിത്രം.

ക്രിസ്ത്യാനികളെ കൊന്ന് തള്ളി സുഖിച്ച ജൂതന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം മുസ്ലീമുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു, അത്ഭുതപ്പെടുവാനെന്തിരിക്കുന്നു? ചോര മണമില്ലാതെ ജൂതര്‍ക്ക് ഉറങ്ങുവാന്‍ കഴിയുന്നതെങ്ങിനെ?

Anonymous said...

Nice template
But please put your "vayana list" again.


Yours is one of the lists I follow...

thanks
Sunil

Anonymous said...

മി. തൊമ്മൻ സർ, ഇവിടെയും
ഇവിടെയും വായിച്ചു നോക്കൂ. സഹായകമാകും.

Anonymous said...

തൊമ്മാ

ഇതും ഒന്നു നോക്കൂ

Anonymous said...

അബ്സൊല്യൂട്ട്ലി ഓഫ് ടോപ്പിക്

പോസ്റ്റിന്റെയെല്ലാം തലയ്ക്കല്‍ (ദാവീദിന്റെ) നക്ഷത്രം ..മുകളില്‍ തോക്ക്..

തീവ്രവലതുപക്ഷ സയണിസ്റ്റ് സാമ്രാജ്യത്വ മൂരാച്ചിനിലപാടുകള്‍ വെളിവാക്കുന്ന ടെം‌പ്ലേറ്റ് .. പണ്ടേ ഇതാകാമായിരുന്നു :p


ഡിസ്ക്ലെയ്മര്‍
ഇതെഴുതിയത് ഞാനല്ല. ഇഞ്ചിയെ ഉദ്ദേശിച്ചിട്ടേയില്ല

Anonymous said...

എന്തായാലും ഒരുവഴിക്ക് പോവ്വല്ലേ. ഇദൂടിരിക്കട്ട്

ബ്ലോഗിന്റെ പേര് എന്റെ നാലുതോക്കും മിസൈലും എന്നാക്കുന്നോ :))

മുക്കുവന്‍ said...

muslim relegion started only in 7th century. ie there were no muslims in this world before this. so isrel belongs to jews. there is no question about it. muslims you have got mecca. no one arguing that its our holiland. go and do whatever you want. you were converted to muslims by the turkish emperor or invaded isrel. so why cant you adjust with jews law and get it solved? I know this is not the right solution. but this will get A solution. or you guys fight for ever!

മൃദുല്‍രാജ് said...

Mukkuvan
then if somebody will say that india is belings to hindus...then,where you will go?

Inji Pennu said...

മുക്കുവാ, ഇങ്ങിനെത്തെ കമന്റുകള്‍ക്കൊക്കെ എങ്ങിനെ മറുപടി പറയണം എന്നറിയാതെ ഞാന്‍ ഇങ്ങിനെ ഇരിക്കും. മുസ്ലീമുകള്‍ക്ക് മെക്ക ഉണ്ടല്ലോ എന്നൊക്കെ പറയുന്നത്ര എളുപ്പല്ലല്ലോ ഇസ്രായേല്‍ പ്രശ്നം?


തൊമ്മന്‍,
ഇന്ദിരാഗാന്ധി ബിന്ദ്രവാലയെ വളര്‍ത്തുന്നതുപോലെയല്ല ഞാന്‍ ഹമാസിന്റെ വളര്‍ച്ചയില്‍ ഇസ്രായേലിന്റെ പങ്ക് സൂചിപ്പിച്ചത്. പലസ്തീന്‍ തീവ്രവാദികള്‍ക്ക് ഇസ്രായേല്‍ എന്നൊരു രാജ്യമേ വേണ്ട എന്ന നിലപാട് തന്നെയാണ് ഇസ്രായേലിനും, അത് അവര്‍ നൈസാ‍ായി പറയുന്നു പിന്നെ മറ്റവരുടെ പോലെ വായിട്ട് മാത്രം അലക്കാതെ ഇതു പോലെ ചെയ്തും കാണിച്ചു തരുന്നു. പലസ്തീനില്‍ ഒരു ജനാധിപത്യം വരുന്നതു ഇസ്രായേലും അമേരിക്കയും ഒരുപോലെ ഭയപ്പെടുന്നു. പലസ്തീനില്‍ മാത്രമല്ല അറബ് രാജ്യങ്ങളില്‍ തന്നെ. ഇപ്പോള്‍ തന്നെ പകുതി അറബ് രാജ്യങ്ങളെ ഇസ്രായേലിന്റെ പക്ഷത്താക്കന്‍ ഇസ്രായേലിനു കഴിയുന്നത് അവിടുത്തെ ഭരണാ‍ധികാരികളെ വെച്ചുകൊണ്ട് മാത്രമാണ്, അതാത് രാജ്യങ്ങളിലെ ജനങ്ങളെ വെച്ചിട്ടില്ല. ഇസ്രായേല്‍ അതുകൊണ്ട് തന്നെ സമാധാന ഉടമ്പടികള്‍ക്കും അങ്ങിനെയുള്ള പ്രശ്ന പരിഹാരത്തിനും തുരങ്കം വെക്കുന്നു. അതാണ് ഇന്തിഫിദയെക്കുറിച്ച് പറഞ്ഞത്. ഇസ്രായേലാണ് ഒരു സോവ്രിന്‍ രാജ്യം. മുന്‍‌കൈ എടുക്കേണ്ടത് ഇസ്രായേലാണ്. അവരുടെ ജീവിത അനുഭവങ്ങള്‍ വെച്ച്, അവര്‍ ആ രാജ്യം ഉണ്ടാക്കിയ ഫൌണ്ടേഷന്‍ പ്രിന്‍സിപ്പിള്‍സ് വെച്ച് ഇസ്രായേലിനു പ്രവര്‍ത്തിക്കാവുന്നതേയുള്ളൂ. പക്ഷെ അവര്‍ അത് ചെയ്യാതെ പലസ്തീന്‍ തീവ്രവാദത്തെ വളര്‍ത്തുന്നത് ഖേദകരം. പലസ്തീനികളെപ്പോലെ തന്നെ ഇസ്രയേലിനും തുല്യ പങ്കാളിത്തം തന്നെയാണ് പലസ്തീന്‍ തീവ്രവാദികളോടു. ഹമാസ് 74 സീറ്റില്‍ ഗാസയില്‍ ജയിച്ചപ്പോള്‍ ഇസ്രായേല്‍ അങ്ങോട്ടുള്ള വ്യാപാരം നിറുത്തി വെക്കുന്നത്, സ്കൂളുകള്‍ നശിപ്പിക്കുന്നതല്ലാം ഇസ്രായേല്‍ പലസ്തീന്‍ തീവ്രവാദത്തെ പലസ്തീനികളെക്കാള്‍ പ്രോത്സാഹിപ്പിക്കുന്നതിനു തെളിവുകളാണ്.

തീര്‍ച്ചയായും ഇസ്രയേലിന്റെ ഈ കുതന്ത്രങ്ങള്‍ മനസ്സിലാക്കുന്നു സ്വാര്‍ത്ഥനല്ലാത്ത മിടുക്കനായ ഡയനാമിക്ക് ലീഡര്‍ പലസ്തീനില്‍ വരേണ്ടതുമുണ്ട്.

Inji Pennu said...

ഗുപ്തരേ :P സ്വഭാവത്തിനു ചേര്‍ന്ന ടെമ്പ്ലേറ്റാവമെന്നു കരുതി. അപ്പൊ പിന്നെ
ആര്‍ക്കും ലേബലടിച്ച് കട്ടപ്പെടണ്ടല്ലോ ;)

Inji Pennu said...

മനോജേ
“ക്രിസ്ത്യാനികളെ കൊന്ന് തള്ളി സുഖിച്ച ജൂതന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം മുസ്ലീമുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു, അത്ഭുതപ്പെടുവാനെന്തിരിക്കുന്നു? ”

ഇങ്ങിനെ ചിന്തിക്കുന്നത് എങ്ങിന്യാണ്? ക്രിസ്ത്യന്‍ സഭ പോലും ജൂതന്മാര്‍ എന്ന വാക്കുപേക്ഷിച്ചു റോമന്‍സ് എന്നാക്കി. അപ്പോള്‍ ഇതുപോലെയൊക്കെ പറയുന്നത് ഒരു ജാതിയോട് സ്പര്‍ദ്ധ വളര്‍ത്തുവാനല്ലേ ഉപകരിക്കൂ? അമേരിക്കയിലെ ക്രിസ്ത്യാനികള്‍ ഇറാഖിലെ മുസ്ലീങ്ങളെ കൊല്ലുന്നു ടയ്പ്പ് അനാലിസിസിനോട് എനിക്ക് വലിയ പഥ്യമില്ല.

Manoj മനോജ് said...

ഇഞ്ചി, ഞാന്‍ അത് എഴുതിയത് ഇസ്രായേലിന്റെ ചരിത്രം ഈ അടുത്ത് വായിക്കുവാണിടയായതിനാലാണ്. അതിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്.

ചരിത്രകാരന്മാര്‍ പറയുന്നത് (ക്രിസ്ത്യന്‍ സഭയല്ല) ജൂതര്‍ റോമന്‍ രാജാക്കന്മാരുടെ സഹായത്താല്‍ ക്രിസ്ത്യാനികളെ കൊന്നിരുന്നു എന്നാണ്. പിന്നീട് റോമന്‍ രാജാക്കന്മാര്‍ ക്രിസ്തു മതം സ്വീകരിച്ചപ്പോള്‍ ജൂതര്‍ക്കെതിരെ ക്രിസ്ത്യാനികള്‍ പകരം വീട്ടി. പിന്നീട് മുസ്ലീം മതം ശക്തി പ്രാപിച്ചു. അവര്‍ ജൂതരെ കൊന്നു. ഇത് ചരിത്രം. ഇന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ സഹായത്താല്‍ ജൂതര്‍ പാലസ്തീനികളെ കൊല്ലുന്നു. ഇത് നമുക്ക് മുന്നില്‍ നടക്കുന്നത്.

Inji Pennu said...

മനോജേ, അതെനിക്ക് മനസ്സിലായി. അതിലെ പ്രശ്നം ജൂതന്മാര്‍ക്കെതിരെ ആന്റി-സെമറ്റിസത്തിനു ആ ഒരു ചിന്ത ഒരുപാട് കാരണമായി. അതായത് ജൂതര്‍ ക്രിസ്ത്യാനികളെ, ക്രിസ്തുവിനെ കൊന്നുവെന്ന നിലപാട്. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ കൊന്നു എന്നു നമ്മള്‍ ഇന്ത്യന്‍ ചരിത്രം പറയുമ്പോള്‍ പറയുന്നതിനു എനിക്കൊരു ശരികേട് തോന്നാറുണ്ട് (ഹിന്ദു തീ‍വ്രവാദീകള്‍ അങ്ങിനെ പറയാറുണ്ട്), മുഗളന്മാര്‍ അല്ലെങ്കില്‍ അന്നത്തെ രാജ്യഭരണങ്ങളില്‍ അങ്ങിനെ രാജ്യങ്ങള്‍ തമ്മില്‍ നടന്നു എന്നു പറയുവാനാണെനിക്കിഷ്ടം. അത് സൂചിപ്പിച്ചുവെന്നേയുള്ളൂ‍.

Manoj മനോജ് said...

അത് ശരിയാണ്.
എല്ലാക്കാലത്തും മതത്തിന്റെ മേല്‍ അവകാശം സ്ഥാപിക്കുവാന്‍ “മത മേലാളര്‍” ശ്രമിക്കുന്നതിന്റെ ഫലമാണ് മതങ്ങള്‍ തമ്മിലുള്ള കൂട്ട കൊലകള്‍.

പക്ഷേ അപ്പോള്‍ ഒരു ചോദ്യമുള്ളത് ഇന്ത്യ വിഭജനകാലത്ത് ഏത് ഭരണകര്‍ത്താക്കളാണ് ഹിന്ദുവിനോട് മുസ്ലീമിനെ കൊല്ലുവാനും, മുസ്ലീമിനോട് ഹിന്ദുവിനെ കൊല്ലുവാനും പറഞ്ഞത്?

Sapna Anu B.George said...

ബോം‌ബിന്റെ ഒച്ച എങ്ങിനെയിരിക്കുമുമ്മേ
അതറിയുന്നതിനു മുന്‍പേ മയ്യത്താവുമെന്ന് വാപ്പ.......

സുന്ദരമായ കവിത....എല്ലാംതന്നെ ഉള്‍ക്കിള്ളിച്ചിരുക്കുന്നു ഇഞ്ചി

സമീര്‍ said...

കൊള്ളാം ഇഞ്ചീ, നന്നായിരിക്കുന്നു.

നല്ല കവിത. പക്ഷേ ഒരു ബാലൻസിനു വേണ്ടിയായാലും ഹമാസിനെ തീവ്രവാദി എന്നു വിളിച്ചത്‌ എന്തിനാണെന്നു മനസ്സിലയില്ല.

തിരഞ്ഞെടുക്ക പെട്ട ഒരു ഭരണകൂടുത്തിനു നേതൃത്വം വഹിക്കുന്നവരാണവർ. സുഖലോലുപതയിലും അഴിമതിയിലും മുങ്ങിയ യാസിർ അരഫാതിന്റെ 'ഫതഹ്‌' നു പകരം ഉയർന്നു വന്നവരാണവർ.

കൈക്കൂലി കൊടുത്തു പാട്ടിലാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്നാണു ഹമാസിനെ തീവ്രവാദികളാക്കുന്നതിന്റെ ആരംഭം.

പലസ്റ്റിൻ - ന്റെ ചരിത്രം ആവർത്തിക്കുകയല്ല എന്നാൽ 7അം നൂറ്റാണ്ടിൽ വന്ന ഇസ്ലാമിനു അവിടെ എന്തു കാര്യം എന്ന ചൊദ്യം ആശ്ചര്യമുണ്ടാക്കുന്നു. ഇസ്ലാമിന്റെ മുൻപും പലസ്റ്റിൻ ജൂത ഭൂരിപക്ഷ ദേശമയിരുന്നില്ല. അവിടെ ജൂതരും കൈസ്ത്രവരും പലജാതി മറ്റു വിശ്വാസികളും പഗാനുകളും വസിച്ചിരുന്നു. ഇസ്ലാമിന്റെ ആവിർഭവത്തോടെ ഇവരിൽ പലരും മതം മാറിയതിനാലും കുടിയേറ്റം കാരണമായും ഇസ്ലാം ഭൂരിപക്ഷമയി എന്നു മാത്രം എന്നൽ പിന്നീടും കൈസ്ത്രവരും ജൂതരും അവിടെ വസിച്ചിരുന്നു. എന്നൽ ഇവരെല്ലം അറബി സംസാരിക്കുന്നബ്‌ അറബികളയിരുന്നു

ലോകം മുഴുവനുമുള്ള പലതരക്കാരയ വംശീയരായ (ഭൂരിപക്ഷവും യൂറോപ്പ്യർ) ജൂതന്മാരെ പലസ്തീനികളെ ആട്ടി പായിച്ച്‌ കുടിയിരുത്താൻ അത്‌ ഒരു ന്യായമാണോ??