സ്വന്തമായി ഒരു പാതവെട്ടിത്തുറന്ന വനിതകളെക്കുറിച്ച് പറയുമ്പോള്‍ പോലും മാലയും വളയും കമ്മലും വിളമ്പുന്ന സാമ്പ്രദായിക രീതികളുടെ പൊള്ളത്തരത്തിനെതിരെ കീ ബോര്‍ഡ് ചലിപ്പിക്കുകയാണ് ഇഞ്ചി. കേരളത്തിലെ വനിതാ ചിത്രകാരികള്‍ എന്നതിനു പകരമായി ആംഗലേയം പ്രയോഗിക്കുന്നതിലെ ശരിയില്ലായ്മകളിലേക്കും കീ ബോര്‍ഡ് ചലിപ്പിക്കപ്പെടുന്നുണ്ടിവിടെ. ചുവപ്പിനു പകരം പിങ്ക്(?) ഉപയോഗിക്കുന്നതിലൂടെ കമ്മ്യൂണിസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് എഴുത്തുകാരി വിശ്വസിക്കുന്ന മാറ്റങ്ങളും വിമര്‍ശനവിധേയമാക്കപ്പെടുന്നു. ഒരു വലിയ കാന്‍വാസില്‍ നിന്നും വെട്ടിയെടുക്കപ്പെട്ട ചിത്രം എന്ന നിലക്ക് ഇത് മൊത്തം കേരള സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെക്കുറിച്ചുള്ള വിമര്‍ശനവുമാകുന്നുണ്ട്.
മൂര്‍ത്തിയുടെ നിരീക്ഷണങ്ങള്‍ സമഗ്രം എന്ന് പറയുവാന്‍ സാധിക്കുന്നില്ല. മാലയും വളയും കമ്മലും കാണുന്ന നിരീക്ഷകന്‍ ഭംഗിയുള്ള പിങ്ക് കവറോട് കൂടിയ മള്‍ട്ടിമീഡിയ മൊബൈല്‍ഫോണ്‍ കാണുന്നില്ല. പെണ്‍ ദൌര്‍ബല്ല്യങ്ങളെ അടയാളപ്പെടുത്തുന്ന പരമ്പരാഗത ചിഹ്നങ്ങളായ മാല-വളകളോടൊപ്പം ഇത്തരമൊരു മൊബൈലിനെയും ഉള്‍പ്പെടുത്തിയതിലൂടെ നവീനവും വിപ്ലവകാരവുമായ ആവിഷ്കാരമാണ് ഇഞ്ചി നടത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പോലൊരു അത്യാധുനിക ഇലക്റ്റ്രോണിക്ക് ഉപകരണം പോലും പെണ്‍നേട്ടങ്ങളെ ഇകഴ്ത്താനുള്ള ചിഹ്നങ്ങളായി ഉപയോഗിക്കപ്പെടുന്നതിനെതിരെക്കൂടിയാണ് ഇഞ്ചി കീ ബോഡ് ചലിപ്പിച്ചിരിക്കുന്നത്.
ബൈ ദ വേ.. ഐഡിയ കൊള്ളാം. പക്ഷെ കുറച്ചുകൂടി തെളിച്ചമുള്ള പടങ്ങള്‍ കിട്ടുന്ന കാമറ ഉപയോഗിക്കണമായിരുന്നു.
ഇതില്‍ മൊത്തം ഒരു ക്ലാസ് ആറ്റിറ്റ്യൂഡിന്റെ പ്രശ്നം ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. പെയിന്റിംഗ് ഹോബി ആയോ പ്രൊഫെഷനായോ എടുത്ത സ്തീകള്‍ കേരളത്തില്‍ മിക്കവരും അപ്പര്‍ മിഡില്‍ ക്ലാസ്സോ അതിനു മുകളിലോ ആണ്. കൂട്ടത്തില്‍ പാവപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍തന്നെ റെപ്രസന്റേറ്റീവ് ലെവലില്‍ ഇതൊരു മിഡില്‍ക്ലാസിനുമുകളിലേക്കുള്ള ഐഡന്റീറ്റി ഡിനോമിനേറ്ററാണ്. ഒപ്പം വച്ചിരിക്കുന്ന ആഭരണങ്ങള്‍ (വിലകുറഞ്ഞവയാണെങ്കില്‍ പോലും)മൊബൈല്‍ഫോണ്‍..പ്രൊഫഷണല്‍ ലെവല്‍ ഇന്ററസ്റ്റ് കാണിക്കുന്ന പുസ്തകം..
ഫെമിനിറ്റി എന്നാല്‍ അടുക്കളയും കരിയും ആണെന്നുള്ള ധാരണ ഒന്നും ഇല്ല. പക്ഷെ ഒരു ‘ഇന്‍സ്റ്റലേഷന്‍‘ ഇത്ര ക്രൂഡ് ആയി വര്‍ഗസൂചകം ആവുന്നത് ഐറണി അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഇന്‍സെന്‍സിറ്റിവിറ്റി ആണ് - പ്രത്യേകിച്ചും ഫെമിനിറ്റി എന്ന ലേബല്‍ കൊരുത്തു വരുമ്പോള്‍.
ഐറണി ആണുദ്ധേശിച്ചതെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാതോത് എന്തുതന്നെ ആയാലും സാംസ്കാരിക വളര്‍ച്ച പെര്‍മനന്റ്ലി റിട്ടാഡഡ് ആയതുകൊണ്ട് ഫെമിനിറ്റിയുടെ നിറം പിങ്ക് അല്ല. ചട്ടിക്കരി ഇസ് സ്റ്റില്‍ മോര്‍ ലൈക്ക് ഇറ്റ്. :)
ഇഞ്ചീ ഓഫിനു മാഫ്!! ഉണ്ടേല്‍ കൊണ്ട, ഇല്ലേല്‍ കടം! ജീവിയെ തിരുത്തുന്നു. അത് മള്‍ട്ടിമീഡിയ മൊബൈലല്ല. ബ്ലാക്ക് ബെറിയാകുന്നു. ഓര്‍മ്മശരിയെങ്കില്‍ പേള്‍. ഉഗ്രവിഷമുള്ള സാധനം!
പിന്നെ കേരളത്തിലെ സ്ത്രീചിത്രകാരിമാര്‍. പത്മിനിക്കു ശേഷം പണ്ട് ആര്യഭടനോ ഭാസ്കരനോ കണ്ടുപിടിച്ച സാധനം. ശൂന്യം. ഇടയ്ക്കെപ്പോഴോ ഒരു അനുരാധ (നാലപ്പാട്?) കണ്ടിരുന്നു. ദുര്‍ബലമായ സ്ട്രോക്കുകള്‍. പിന്നെ മാധവിക്കുട്ടി വരച്ച കുറച്ചു ന്യൂഡും. എന്‍റെ കഥയുടെ ചിത്രപ്പതിപ്പ്. എസ്.കെ.നായരും മലയാളനാടും ഈ കാലത്തില്ലാത്തതുകൊണ്ടാകാം സെന്‍സേഷനായില്ല!
പോസ്റ്റ് അതിലേക്കാണോ വിരല്‍ അല്ലെങ്കില്‍ കീബോര്‍ഡ് ചൂണ്ടിയതെന്നറിയില്ല!! സംഭവം കിടു.
19 പ്രതികരണങ്ങള്‍:
ഇതെന്താ? അവരുടെ പെയിന്റിംഗും ഒന്നുമില്ലല്ലോ? മാലയും വളയും ഒക്കെ മാത്രമേ ഉള്ളോ?
അതോ ഇതൊരു കവിതയാണോ? ആസ്വാദനക്ഷമത കുറവായതു കൊണ്ടു ചോദിച്ചതാ... :)
സ്വന്തമായി ഒരു പാതവെട്ടിത്തുറന്ന വനിതകളെക്കുറിച്ച് പറയുമ്പോള്‍ പോലും മാലയും വളയും കമ്മലും വിളമ്പുന്ന സാമ്പ്രദായിക രീതികളുടെ പൊള്ളത്തരത്തിനെതിരെ കീ ബോര്‍ഡ് ചലിപ്പിക്കുകയാണ് ഇഞ്ചി. കേരളത്തിലെ വനിതാ ചിത്രകാരികള്‍ എന്നതിനു പകരമായി ആംഗലേയം പ്രയോഗിക്കുന്നതിലെ ശരിയില്ലായ്മകളിലേക്കും കീ ബോര്‍ഡ് ചലിപ്പിക്കപ്പെടുന്നുണ്ടിവിടെ. ചുവപ്പിനു പകരം പിങ്ക്(?) ഉപയോഗിക്കുന്നതിലൂടെ കമ്മ്യൂണിസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് എഴുത്തുകാരി വിശ്വസിക്കുന്ന മാറ്റങ്ങളും വിമര്‍ശനവിധേയമാക്കപ്പെടുന്നു. ഒരു വലിയ കാന്‍വാസില്‍ നിന്നും വെട്ടിയെടുക്കപ്പെട്ട ചിത്രം എന്ന നിലക്ക് ഇത് മൊത്തം കേരള സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെക്കുറിച്ചുള്ള വിമര്‍ശനവുമാകുന്നുണ്ട്.
(ഞാന്‍ ഓടുന്നു...)
മൂര്‍ത്തീജി
ആ കാലൊന്നു നീട്ടുമോ? പ്ലീസ്. പോത്തിന്റെ കാലാണെങ്കിലും സാരമില്ല, എനിക്കൊന്ന് നമസ്കരിക്കാനാണ്.. :)
:)
സോറി..ഞാന്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.
മൂര്‍ത്തിയുടെ നിരീക്ഷണങ്ങള്‍ സമഗ്രം എന്ന് പറയുവാന്‍ സാധിക്കുന്നില്ല. മാലയും വളയും കമ്മലും കാണുന്ന നിരീക്ഷകന്‍ ഭംഗിയുള്ള പിങ്ക് കവറോട് കൂടിയ മള്‍ട്ടിമീഡിയ മൊബൈല്‍ഫോണ്‍ കാണുന്നില്ല. പെണ്‍ ദൌര്‍ബല്ല്യങ്ങളെ അടയാളപ്പെടുത്തുന്ന പരമ്പരാഗത ചിഹ്നങ്ങളായ മാല-വളകളോടൊപ്പം ഇത്തരമൊരു മൊബൈലിനെയും ഉള്‍പ്പെടുത്തിയതിലൂടെ നവീനവും വിപ്ലവകാരവുമായ ആവിഷ്കാരമാണ് ഇഞ്ചി നടത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പോലൊരു അത്യാധുനിക ഇലക്റ്റ്രോണിക്ക് ഉപകരണം പോലും പെണ്‍നേട്ടങ്ങളെ ഇകഴ്ത്താനുള്ള ചിഹ്നങ്ങളായി ഉപയോഗിക്കപ്പെടുന്നതിനെതിരെക്കൂടിയാണ് ഇഞ്ചി കീ ബോഡ് ചലിപ്പിച്ചിരിക്കുന്നത്.
ഞാന്‍ വിചാരിച്ചു പത്മിനിയെക്കുറിച്ചോ മറ്റോ ഒരു ലേഖനമായിരിക്കുമെന്ന്.. പത്മിനിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ ഇഞ്ചീ?
കണ്ടിട്ടുണ്ട് സിമി. സിമി പെയിന്റ് ചെയ്യുമോ?
ഓഫ് 1.
മൂര്‍ത്തിജീ :))
ഓഫ് 2.
ഉം... ലവന്‍ പൈന്റ് അടിക്കും...
വുമണ്‍ പെയിന്റര്‍ എന്നാല്‍ പെണ്ണിനെ വരയ്കുന്ന പെയിന്റര്‍ എന്നല്ലേ?
ഇതിലെന്താണ് ഇത്ര വ്യംഗ്യം?
ഇത് വളരെ നല്ല ഒരു നോവല്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്.
ഇഞ്ചീ ഹൃദയത്തില്‍ തട്ടി. നല്ല മുക്കു പണ്ടങ്ങള്‍.
സിമി പടോം വരയ്കുമോ? അപ്പോള്‍ അടുത്ത ബുക്ക് ഉടന്‍? ഹെന്റമ്മേ!
വായിക്കാനെടുത്ത ബുക്കിനു മുകളില്‍ ഉറക്കം വന്നപ്പോള്‍ ആരോ ആഭരണങ്ങള്‍ എല്ലാം അഴിച്ചു വച്ചു. കൂട്ടത്തില്‍ മൊബൈലും. അത് ആരോ പോട്ടം പിടിക്കുകേം ചെയ്തു. :-)
ബൈ ദ വേ.. ഐഡിയ കൊള്ളാം. പക്ഷെ കുറച്ചുകൂടി തെളിച്ചമുള്ള പടങ്ങള്‍ കിട്ടുന്ന കാമറ ഉപയോഗിക്കണമായിരുന്നു.
ഇതില്‍ മൊത്തം ഒരു ക്ലാസ് ആറ്റിറ്റ്യൂഡിന്റെ പ്രശ്നം ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. പെയിന്റിംഗ് ഹോബി ആയോ പ്രൊഫെഷനായോ എടുത്ത സ്തീകള്‍ കേരളത്തില്‍ മിക്കവരും അപ്പര്‍ മിഡില്‍ ക്ലാസ്സോ അതിനു മുകളിലോ ആണ്. കൂട്ടത്തില്‍ പാവപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍തന്നെ റെപ്രസന്റേറ്റീവ് ലെവലില്‍ ഇതൊരു മിഡില്‍ക്ലാസിനുമുകളിലേക്കുള്ള ഐഡന്റീറ്റി ഡിനോമിനേറ്ററാണ്. ഒപ്പം വച്ചിരിക്കുന്ന ആഭരണങ്ങള്‍ (വിലകുറഞ്ഞവയാണെങ്കില്‍ പോലും)മൊബൈല്‍ഫോണ്‍..പ്രൊഫഷണല്‍ ലെവല്‍ ഇന്ററസ്റ്റ് കാണിക്കുന്ന പുസ്തകം..
ഫെമിനിറ്റി എന്നാല്‍ അടുക്കളയും കരിയും ആണെന്നുള്ള ധാരണ ഒന്നും ഇല്ല. പക്ഷെ ഒരു ‘ഇന്‍സ്റ്റലേഷന്‍‘ ഇത്ര ക്രൂഡ് ആയി വര്‍ഗസൂചകം ആവുന്നത് ഐറണി അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഇന്‍സെന്‍സിറ്റിവിറ്റി ആണ് - പ്രത്യേകിച്ചും ഫെമിനിറ്റി എന്ന ലേബല്‍ കൊരുത്തു വരുമ്പോള്‍.
ഐറണി ആണുദ്ധേശിച്ചതെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാതോത് എന്തുതന്നെ ആയാലും സാംസ്കാരിക വളര്‍ച്ച പെര്‍മനന്റ്ലി റിട്ടാഡഡ് ആയതുകൊണ്ട് ഫെമിനിറ്റിയുടെ നിറം പിങ്ക് അല്ല. ചട്ടിക്കരി ഇസ് സ്റ്റില്‍ മോര്‍ ലൈക്ക് ഇറ്റ്. :)
രണ്ട് വര്‍ഷം മുന്നെ ലളിതകലാ അക്കാദമി നടത്തിയ സംരംഭം ഇപ്പോള്‍ ഇടാനുള്ള ഹേതു എന്താണ്
സോറി ഫോര്‍ ഓഫ്,
ഗുപ്തന്‍ജീ, ഈ പൊളിറ്റിക്കല്‍ ഇന്‍സെന്‍സിറ്റിവിറ്റി എന്നു പറയുന്നത്, പൊളിറ്റിക്കലി ഇന്‍കറക്റ്റിന്റെ ആരായി വരും ;)
:)
നല്ല പടം, ഏതാ ക്യാമറ ;)
ഇഞ്ചീ ഓഫിനു മാഫ്!! ഉണ്ടേല്‍ കൊണ്ട, ഇല്ലേല്‍ കടം!
ജീവിയെ തിരുത്തുന്നു. അത് മള്‍ട്ടിമീഡിയ മൊബൈലല്ല. ബ്ലാക്ക് ബെറിയാകുന്നു. ഓര്‍മ്മശരിയെങ്കില്‍ പേള്‍. ഉഗ്രവിഷമുള്ള സാധനം!
പിന്നെ കേരളത്തിലെ സ്ത്രീചിത്രകാരിമാര്‍. പത്മിനിക്കു ശേഷം പണ്ട് ആര്യഭടനോ ഭാസ്കരനോ കണ്ടുപിടിച്ച സാധനം. ശൂന്യം. ഇടയ്ക്കെപ്പോഴോ ഒരു അനുരാധ (നാലപ്പാട്?) കണ്ടിരുന്നു. ദുര്‍ബലമായ സ്ട്രോക്കുകള്‍. പിന്നെ മാധവിക്കുട്ടി വരച്ച കുറച്ചു ന്യൂഡും. എന്‍റെ കഥയുടെ ചിത്രപ്പതിപ്പ്. എസ്.കെ.നായരും മലയാളനാടും ഈ കാലത്തില്ലാത്തതുകൊണ്ടാകാം സെന്‍സേഷനായില്ല!
പോസ്റ്റ് അതിലേക്കാണോ വിരല്‍ അല്ലെങ്കില്‍ കീബോര്‍ഡ് ചൂണ്ടിയതെന്നറിയില്ല!! സംഭവം കിടു.
..
പ്രിയ ബ്രദേര്‍സ്
ലൈറ്റുള്ള ക്യാമറ, ബ്ലാക്ക്ബേറി പേള്‍ - ഇവ രണ്ടും ഫ്രീ ആയി കിട്ടിയതിനു ഒരു രാഖി അണിയിക്കുന്നതായിരിക്കും :) ഇതൊക്കെ വാങ്ങണമെന്ന് അതിഭയങ്ക്ര ആശയിണ്ട്ങ്കിലെന്താ
മോഹന്‍ലാല്‍ മ്മളെ പുഴേലോട്ട് തള്ളിയിട്ട് പേര്‍സ് തപ്പിയാ, ‘യ്യേ അമേരിക്കകാരിലും എച്ചികളാ’ എന്ന് ചോദിക്കണ സ്ഥിതിയാണ്. അതോണ്ട്...... പ്ലീസ് ഡോണ്ട് മേക്ക് ദിസ് സിസ്റ്റര്‍ ഡ്രിങ്ക് വാട്ടര്‍. :)
off:
It is a moto rzr pink not blackberry. As the phone shows at&t logo on it, the scattered gold & jewels have got an American connection.
forgot to play the background music
tutututoooo tootutoo tutoo.......
Post a Comment